ജോയ് ആലുക്കാസ് എക്സ്ചേഞ്ച് സംഘടിപ്പിച്ച വനിത വോളിബാൾ ടൂർണമെന്റിൽ ജേതാക്കളായ സ്ലാഷേഴ്സ് ഒമാൻ
മസ്കത്ത്: വനിതാദിനത്തിന്റെ ഭാഗമായി ഒമാനിലെ പ്രമുഖ ധനവിനിമയ ഇടപാട് സ്ഥാപനമായ ജോയ് ആലുക്കാസ് എക്സ്ചേഞ്ച് സംഘടിപ്പിച്ച വനിത വോളിബാൾ ടൂർണമെന്റിൽ സ്ലാഷേഴ്സ് ഒമാൻ ജേതാക്കളായി. മസ്കത്ത് ബ്ലെസേഴ്സ് ഒന്നാം റണ്ണർ അപ്പായും ദി ഹീറ്റ് രണ്ടാം റണ്ണർഅപ്പായും തിരഞ്ഞെടുക്കപ്പെട്ടു. ബോഷർ ക്ലബിൽ നടന്ന പരിപാടിയിൽ സ്വദേശികളും വിദേശികളും അടങ്ങുന്ന 16 ക്ലബുകളിലായി 250ൽ അധികം താരങ്ങൾ പങ്കെടുത്തു.
ജോയ് ആലുക്കാസ് മാനേജിങ് ഡയറക്ടർ ആന്റണി ജോസ് ഉദ്ഘാടനം ചെയ്തു. ഒമാനിലെ ഫിലിപ്പീൻസ് എംബസി ഉദ്യോഗസ്ഥരായ ഗ്രിഗോറിയോ ടി. അബലോസ്, ഓറിയ ഇ. റിവേരോ എന്നിവർ വിശിഷ്ടാതിഥികളായി.
ജോയ് ആലുക്കാസ് എക്സ്ചേഞ്ച് ഒമാൻ ജനറൽ മാനേജർ നിക്സൺ ബേബി, യു.എ.ഇ ജനറൽ മാനേജർ പുന്നൂസ്, ഇൻസ്റ്റന്റ് കാഷ് കൺട്രി ഹെഡ് നിഹാസ് നൂറുദ്ദീൻ, ജോയ് ആലുക്കാസ് ജ്വല്ലറി കൺട്രി ഹെഡ് ആന്റോ പി. ജോസ്, ഓപറേഷൻ മാനേജർ അൻസാർ ഷെന്താർ എന്നിവർ സംബന്ധിച്ചു. ഒമാനിലും യു.എ.ഇയിലും വനിത ദിനത്തോടനുബന്ധിച്ച് ഒരുമാസം നീളുന്ന പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ടെന്നും അതിനു ലഭിക്കുന്ന സ്വീകാര്യത കൂടുതൽ പരിപാടികൾ നടത്താൻ പ്രചോദനം നൽകുന്നതാണെന്നും ജോയ് ആലുക്കാസ് എക്സ്ചേഞ്ച് മാനേജിങ് ഡയറക്ടർ ആന്റണി ജോസ് പറഞ്ഞു. വനിതകൾക്ക് കൂടുതൽ അവസരങ്ങൾ നൽകാനും അവരെ മുഖ്യധാരയിൽ എത്തിക്കാനും ജോയ് ആലുക്കാസ് പ്രതിജ്ഞാബദ്ധമാണ്. അതിനായി നടത്തുന്ന പരിപാടികളിൽ കൂടുതൽ വനിതകൾ പങ്കെടുക്കണമെന്നും ജോയ് ആലുക്കാസ് എക്സ്ചേഞ്ച് ഒമാൻ ജനറൽ മാനേജർ നിക്സൺ ബേബി പറഞ്ഞു. മത്സരം കാണാൻ എത്തിയവർക്കും നിരവധി സമ്മാനങ്ങൾ നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.