Posted On
date_range Updated On
date_range സ്റ്റേറ്റ്, ശൂറാ കൗൺസിൽ സംയുക്ത സമ്മേളനം ഇന്ന്
മസ്കത്ത്: ഒമാൻ കൗൺസിലിന്റെ എട്ടാം ടേമിലെ മൂന്നാം സാധാരണ സമ്മേളനത്തിന്റെ രണ്ടാമത് സംയുക്ത യോഗം ബുധനാഴ്ച നടക്കും. സ്റ്റേറ്റ് കൗൺസിലും ശൂറാ കൗൺസിലും ചേർന്നാണ് സമ്മേളനം വിളിച്ചുചേർത്തിരിക്കുന്നത്. ജി.സി.സി രാജ്യങ്ങൾക്കിടയിലുള്ള അന്താരാഷ്ട്ര റോഡ് ഗതാഗത ഏകീകരണ സംവിധാനം സംബന്ധിച്ച കരട് നിയമത്തിലെ തർക്കവിഷയങ്ങൾ സംയുക്ത യോഗത്തിൽ ചർച്ച ചെയ്യും. ഇരു കൗൺസിലുകളുടെയും സംയുക്ത സമിതികൾ തയാറാക്കിയ റിപ്പോർട്ടുകൾ യോഗം വിലയിരുത്തും. കൂടാതെ, മന്ത്രിസഭയുടെ പരിഗണനക്ക് ശേഷം സമർപ്പിച്ച വ്യക്തിഗത വിവര സംരക്ഷണ നിയമം, മയക്കുമരുന്ന് വ്യാപനം തടയുന്നതിനുള്ള നിയമം തുടങ്ങിയവയും യോഗം ചർച്ച ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.