മസ്കത്ത്: സുൽത്താൻ ഖാബൂസ് കോംപ്രിഹെൻസിവ് കാൻസർ കെയർ ആൻഡ് റിസർച് സെന്ററിന് (എസ്.ക്യൂ.സി.സി.സി.ആർ.സി) ജോയന്റ് കമീഷൻ ഇന്റർനാഷനലിന്റെ (ജെ.സി.ഐ) രാജ്യാന്തര അംഗീകാരം. അന്താരാഷ്ട്ര അംഗീകാരത്തിനുള്ള വ്യവസ്ഥകൾ പാലിക്കുന്നതിൽ കേന്ദ്രം വിജയിച്ചതിനെ തുടർന്നാണ് സർട്ടിഫിക്കറ്റ് നൽകിയത്.ഒരു ആരോഗ്യസ്ഥാപനത്തിന്റെ പ്രവർത്തന സംവിധാനത്തിന്റെ എല്ലാ വശങ്ങളും പരിശോധിച്ച് കർശനമായ മൂല്യനിർണയം നടത്തി നൽകുന്നതാണ് ജെ.സി.ഐ സർട്ടിഫിക്കറ്റ്.
ലോകമെമ്പാടുമുള്ള ആരോഗ്യ സ്ഥാപനങ്ങൾ ജെ.സി.ഐ അക്രഡിറ്റേഷൻ സർട്ടിഫിക്കറ്റ് നേടിയെടുക്കാൻ ശ്രമിക്കാറുണ്ട്. മൂല്യനിർണയ പ്രക്രിയയിൽ 250ലധികം അടിസ്ഥാന മാനദണ്ഡങ്ങളും ആരോഗ്യ സേവനത്തിന്റെ ഗുണനിലവാരവും സുരക്ഷയും അളക്കുന്നതിനുള്ള 1000ത്തിലധികം ഉപഘടകങ്ങളുമാണ് ഉൾപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.