Posted On
date_range Updated On
date_range ഇന്ത്യയിൽ തടവിലായിരുന്ന ഒമാനികളെ കുറ്റവിമുക്തരാക്കി
മസ്കത്ത്: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വിവാഹം ചെയ്യാൻ ശ്രമിച്ചതായി ആരോപിച്ചുള്ള കേസിൽ ഇന്ത്യയിൽ തടവിലായിരുന്ന അഞ്ച് ഒമാൻ സ്വദേശികളെ കുറ്റവിമുക്തരാക്കി. ഇവരെ മോചിപ്പിക്കാൻ കോടതി ഉത്തരവിട്ടതായി ഇന്ത്യയിലെ ഒമാൻ അംബാസഡർ ശൈഖ് ഹമദ് അൽ റവാഹി പറഞ്ഞു.
അറസ്റ്റിലായവരെ കുറ്റവിമുക്തരാക്കി കോടതി വിധി പുറപ്പെടുവിച്ചിട്ടുണ്ട്. തുടർ നടപടികൾക്ക് മൂന്ന്, നാല് ആഴ്ച സമയമെടുക്കും.
വിധിയിൽ അപ്പീൽ നടപടികൾ ഉണ്ടാകില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ട്. പാസ്പോർട്ടുകൾ തിരികെ നൽകിയ ശേഷം എക്സിറ്റ് വിസ അനുവദിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.