ഇസ്രായേൽ വിമാനങ്ങൾക്ക്​ ഒമാനിൽ ലാൻഡിങ്ങിന്​ അനുമതിയില്ല -സി.എ.എ പ്രസിഡന്റ്

മസ്കത്ത്​: ഇസ്രായേൽ വിമാനക്കമ്പനികൾക്ക് ഒമാൻ വ്യോമാതിർത്തിയിലൂടെ പറക്കാൻ മാത്രമേ അനുമതിയുള്ളുവെന്നും ലാൻഡ് ചെയ്യാൻ അനുവാദമില്ല എന്ന്​ ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (സി.എ.എ) പ്രസിഡന്റ് നായിഫ് അൽ അബ്രി പറഞ്ഞു. സിവിൽ ഏവിയേഷഅതോറിറ്റിയുടെ 2022ലെ നേട്ടങ്ങളും നടപ്പുവർഷത്തെ പദ്ധതികളെ കുറിച്ചും വാർത്തസമ്മേളനത്തിൽ സംസാരിക്കവേയാണ്​ ഇക്കാ​ര്യം വ്യക്​തമാക്കിയത്​.

“ഞങ്ങളുടെ പ്രസ്താവന വളരെ വ്യക്തമാണ്. ഇസ്രായേൽ എയർലൈനുകൾക്ക് നമ്മുടെ വ്യോമാതിർത്തിയിലൂടെ മാത്രമേ പറക്കാൻ അനുവാദമുള്ളൂ. അന്താരാഷ്ട്ര ഉടമ്പടിയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾക്ക് അനുസൃതമായി അടിയന്തര ലാൻഡിങ്​ സാഹചര്യമില്ലെങ്കിൽ ഒരു കാരണവശാലും ഒമാനി വിമാനത്താവളങ്ങളിൽ ഇറങ്ങാൻ വിമാനക്കമ്പനികൾക്ക് അനുമതിയില്ല’-അൽ അബ്രി പറഞ്ഞു.

Tags:    
News Summary - Israeli planes are not allowed to land in Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.