സലാല: ഇന്ത്യൻ സോഷ്യൽ ക്ലബ് സലാല ഇന്ത്യൻ എംബസിയുമായി സഹകരിച്ച് യോഗ ദിനാചരണം സംഘടിപ്പിക്കുന്നു. വെള്ളി വൈകിട്ട് 5.30 മുതൽ എട്ടുവരെ ക്ലബ് മൈതാനിയിലാണ് പരിപാടി. യോഗ ഫോർ വൺ എർത്ത് വൺ ഹെൽത്ത് എന്നതാണ് ഈ വർഷത്തെ യോഗ ദിന മുദ്രാവാക്യം. എംബസി പ്രതിനിധികളും പരിപാടിയിൽ സംബന്ധിക്കും. നേരത്തെ രജിസ്റ്റർ ചെയ്ത് യോഗയിൽ പങ്കാളികളാകുന്നവർക്ക് ടി ഷർട്ടും യോഗ മാറ്റും, ഡിന്നറും ഉണ്ടായിരിക്കുന്നതാണെന്ന് ഐ.എസ്.സി പ്രസിഡന്റ് രാകേഷ് കുമാർ ഝ പറഞ്ഞു.
ഐ.എസ്.സി. സംസ്ക്യത വിങും പരിടിയുടെ സംഘാടനത്തിൽ പങ്കാളികളാണ്. അന്തർ ദേശീയ യോഗ ദിനം ജൂൺ 21 ശനിയാഴ്ചയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.