ഐ.ഒ.സി സലാലയിൽ സംഘടിപ്പിക്കുന്ന മാനവീയം 2025 ന്റെ പോസ്റ്റർ പ്രകാശനം ചെയ്യുന്നു
സലാല: ഐ.ഒ.സി സലാല വിപുലമായ രീതിയിൽ സംഘടിപ്പിക്കുന്ന ‘മാനവീയം 2025 സാംസ്കാരിക സദസ്സ്’ വെള്ളിയാഴ്ച വൈകീട്ട് ഏഴ് മണിക്ക് മ്യൂസിയം ഹാളിൽ നടക്കും. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കി, സാമൂഹിക പ്രവർത്തകയും ഉമ്മൻ ചാണ്ടിയുടെ മകളുമായ മറിയ ഉമ്മൻ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിക്കും.ചടങ്ങിൽ ഉമ്മാൻചാണ്ടി സേവന പുരസ്കാരം ഷബീർ കാലടിക്ക് സമ്മാനിക്കും. സലാലയിലെ കലാ പ്രതിഭകൾ ഒരുക്കുന്ന വൈവിധ്യമാർന്ന ദൃശ്യ സംഗീത വിരുന്നും അരങ്ങേറും. പരിപാടിയുടെ പോസ്റ്റർ പ്രകാശനം സ്വകാര്യ റെസ്റ്റാറന്റിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ സ്കൂൾ പ്രസിഡന്റ് ഡോ. അബൂബക്കർ സിദ്ദീഖും കെ.എം.സി.സി പ്രസിഡന്റ് നാസർ പെരിങ്ങത്തൂരും ചേർന്ന് നിർവഹിച്ചു.കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് പ്രവീൺ കുമാർ, ഐ.ഒ.സി ഒമാൻ ചെയർമാൻ ഡോ. രത്നകുമാർ തുടങ്ങിയ നേതാക്കളും പരിപാടിയിൽ പങ്കെടുക്കും. പ്രസിഡന്റ് ഡോ. നിഷ്താർ, ജനറൽ സെക്രട്ടറി ഹരികുമാർ , കെ.എം.സി.സി ട്രഷറർ റഷീദ് കൽപറ്റ തുടങ്ങിയവരും പ്രകാശന ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.