ഐ.ഒ.സി സലാലയിൽ സംഘടിപ്പിച്ച ഫുട്ബാൾ ടൂർണമെന്റിൽ വിജയികളായ ദോഫാർ എഫ്.സി ക്ക് ഡോ. നിഷ്താർ ട്രോഫി നൽകുന്നു

ഐ.ഒ.സി ഫുട്ബാൾ ടൂർണമെന്റ്: ദോഫാർ എഫ്.സി വിജയികൾ

സലാല: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സലാലയിൽ ഫുട്ബാൾ ടൂർണമെന്റ് സംഘടിപ്പിച്ചു. ഖത്തർ വേൾഡ് കപ്പിന്റെ പശ്ചാത്തലത്തിൽ സംഘടിപ്പിച്ച ടൂർണമെന്റ് ഔഖത്തിലെ സലാല ക്ലബ്ബ് മൈതാനിയിലാണ് നടന്നത്. ഏട്ട് ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ ദോഫാർ എഫ്.സി വിജയികളായി. ഫൈനലിൽ സാപിൽ എഫ്.സി യെയാണ് പരാജയപ്പെടുത്തിയത്. വിജയികൾക്ക് ഐ.ഒ.സി പ്രസിഡന്റ് ഡോ. നിഷ്താർ ട്രോഫി നൽകി. ഇതിനോടൊപ്പം മൈതാനിയിൽ ദേശീയദിനാഘോഷവും നടന്നു.

ചടങ്ങിൽ ശൈഖ് നായിഫ് അൽ ഷൻഫരി, ആർ.ഒ.പി യിലെ മുഹമ്മദ് മർഹൂൻ, രാകേഷ് കുമാർ ഝ, ഡോ. കെ.സനാതനൻ, സി.വി.സുദർശൻ, ഡോ. അബൂബക്കർ സിദ്ദീഖ്, ഡോ. വി.എസ്.സുനിൽ, ജംഷാദ് അലി, പവിത്രൻ കാരായി, സിജോയി,ഷബീർ കാലടി, റസാക്ക് ചാലിശേരി എന്നിവർ സംബന്ധിച്ചു.

വിവിധ സംഘടന നേതാക്കളെ പങ്കെടുപ്പിച്ച് ഷൂട്ടൗട്ട് മത്സരവും വിദ്യാർഥികളുടെ ഫാൻസ് മത്സരവും നടന്നിരുന്നു. മുൻ വോളീബാൾ താരം റഫീഖ് പേരാവൂരിനെയും മുതിർന്ന ഫുട്ബോൾ സംഘാടകരെയും ചടങ്ങിൽ ആദരിച്ചു. ഹരികുമാർ ഓച്ചിറ സ്വാഗതവും ഷജിൽ നന്ദിയും പറഞ്ഞു.ഐ.ഒ.സി സലാല ഭാരവാഹികളായ ജിജി കാസിം, അനീഷ്, സജീവ് ജോസഫ്,നിയാസ്, രാഹുൽ, സരീജ്, റിസാൻ, ഷാജി ഹാഫ, സുഹൈൽ, ഗോപൻ, ജിനോ,മത്തായി, സതീഷ്, സാക്കിർ, റൗഫ്, നൗഫൽ തുടങ്ങിയവർ നേത്യത്വം നൽകി.

Tags:    
News Summary - IOC Football Tournament

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.