അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന സ​ർ​വി​സു​ക​ൾ തു​ട​ങ്ങി; മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ മ​റ​േ​ക്ക​ണ്ട

മ​സ്​​ക​ത്ത്​: ഒ​രാ​ഴ്​​ച​ത്തെ അ​ട​ച്ചി​ട​ലി​ന്​ ശേ​ഷം ഒ​മാ​െൻറ അ​തി​ർ​ത്തി​ക​ൾ ഇ​ന്ന്​ പു​ല​ർ​ച്ച മു​ത​ൽ തു​റ​ന്നു. അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന സ​ർ​വി​സു​ക​ൾ പു​ന​രാ​രം​ഭി​ച്ചി​ട്ടു​ണ്ട്. ക​ര അ​തി​ർ​ത്തി​ക​ളും തു​റ​മു​ഖ​ങ്ങ​ളും തു​റ​ന്നു. റ​ദ്ദാ​ക്കി​യ ദി​വ​സ​ങ്ങ​ളി​ലെ വി​മാ​ന ടി​ക്ക​റ്റു​ക​ൾ പ​ല യാ​ത്ര​ക്കാ​ർ​ക്കും ഒ​മാ​ൻ എ​യ​ർ അ​ട​ക്കം വി​മാ​ന ക​മ്പ​നി​ക​ൾ മ​റ്റു ദി​വ​സ​ങ്ങ​ളി​ലേ​ക്ക്​ മാ​റ്റി ന​ൽ​കി​യി​ട്ടു​ണ്ട്. ഒ​മാ​നി​ലേ​ക്ക്​ വ​രു​ന്ന​വ​രു​ടെ കൈ​വ​ശം യാ​ത്ര പു​റ​പ്പെ​ടു​ന്ന​തി​ന്​​ 72 മ​ണി​ക്കൂ​റി​നു​ള്ളി​ൽ പി.​സി.​ആ​ർ പ​രി​ശോ​ധ​ന സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ഉ​ണ്ടാ​യി​രി​ക്ക​ണം. വി​മാ​ന​ത്താ​വ​ള​ത്തി​ലും പി.​സി.​ആ​ർ പ​രി​ശോ​ധ​ന​യു​ണ്ടാ​കും.

ഇൗ ​പ​രി​ശോ​ധ​ന​ക്ക്​ യാ​ത്ര​ക്ക്​ മു​മ്പ്​ https://covid19.emushrif.om/traveler/travel എ​ന്ന വെ​ബ്​​സൈ​റ്റി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്യു​ക​യും 25 റി​യാ​ൽ ഫീ​സ്​ അ​ട​ക്കു​ക​യും ത​റാ​സു​ദ്​ പ്ല​സ്​ ആ​പ്ലി​ക്കേ​ഷ​ൻ ഡൗ​ൺ​ലോ​ഡ്​ ചെ​യ്യു​ക​യും വേ​ണം. ഒ​രു​മാ​സ​ത്തെ കോ​വി​ഡ്​ ചി​കി​ത്സ​ക്കു​ള്ള ഹെ​ൽ​ത്ത്​ ഇ​ൻ​ഷു​റ​ൻ​സ്​ ഉ​ണ്ടാ​യി​രി​ക്ക​ണം. വി​മാ​ന​ത്താ​വ​ള​ത്തി​ലെ പ​രി​ശോ​ധ​ന​ക്ക്​ ശേ​ഷം ത​റാ​സു​ദ്​ പ്ല​സ്​ ബ്രേ​സ്​​ലെ​റ്റ്​ ധ​രി​ക്കു​ക​യും ഏ​ഴ്​ ദി​വ​സം ക്വാ​റ​​ൻ​റീ​നി​ൽ ക​ഴി​യു​ക​യും വേ​ണം. നേ​ര​ത്തേ ഏ​ഴ്​ ദി​വ​സ​ത്തി​ൽ കു​റ​വ്​ ഒ​മാ​നി​ൽ ത​ങ്ങു​ന്ന​വ​ർ​ക്ക്​ ക്വാ​റ​​ൻ​റീ​ൻ ഒ​ഴി​വാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ, പു​തി​യ തീ​രു​മാ​ന​ത്തി​ൽ അ​വ​ർ​ക്കും ക്വാ​റ​​ൻ​റീ​ൻ നി​ർ​ബ​ന്ധ​മാ​ണ്.

എ​ട്ടാ​മ​ത്തെ ദി​വ​സം പി.​സി.​ആ​ർ പ​രി​ശോ​ധ​ന ന​ട​ത്തി റി​സ​ൽ​റ്റ്​ നെ​ഗ​റ്റി​വ്​ ആ​ണെ​ങ്കി​ൽ ക്വാ​റ​​ൻ​റീ​ൻ ഒ​ഴി​വാ​ക്കാം. 15 വ​യ​സ്സി​ൽ താ​ഴെ​യു​ള്ള​വ​ർ​ക്ക്​ പി.​സി.​ആ​ർ പ​രി​ശോ​ധ​ന, ത​റാ​സു​ദ്​ ബ്രേ​സ്​​ലെ​റ്റ്​ എ​ന്നീ നി​ബ​ന്ധ​ന​ക​ൾ ബാ​ധ​ക​മ​ല്ല. വി​മാ​ന​ത്താ​വ​ള​ത്തി​ലെ പ​രി​ശോ​ധ​ന ഫ​ലം 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ല​ഭ്യ​മാ​കും. ഇൗ ​പ​രി​ശോ​ധ​ന ഫ​ലം https://covid19.emushrif.om വെ​ബ്​​സൈ​റ്റി​ൽ നി​ന്ന്​ പ്രി​ൻ​റ്​ ചെ​യ്​​ത്​ എ​ടു​ക്കാം. ഒ​മാ​നി​ൽ​നി​ന്ന്​ പു​റ​പ്പെ​ടു​ന്ന യാ​ത്ര​ക്കാ​ർ മൂ​ന്ന്​ മു​ത​ൽ നാ​ല്​ വ​രെ മ​ണി​ക്കൂ​ർ സ​മ​യ​ത്തി​നു​ള്ളി​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്ത​ണം. തെ​ർ​മ​ൽ സ്​​കാ​നി​ങ്ങി​ൽ ശ​രീ​ര താ​പ​നി​ല 38 ഡി​ഗ്രി​ക്ക്​ മു​ക​ളി​ലാ​ണെ​ങ്കി​ൽ കോ​വി​ഡ്​ പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​മാ​കാ​ൻ നി​ർ​ദേ​ശി​ക്കും. ഇ​വ​ർ​ക്ക്​ മ​സ്​​ക​ത്ത്, സ​ലാ​ല വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലൊ​രു​ക്കി​യി​ട്ടു​ള്ള സം​വി​ധാ​ന​ങ്ങ​ളി​ൽ കോ​വി​ഡ്​ പ​രി​ശോ​ധ​ന ന​ട​ത്താ​വു​ന്ന​താ​ണ്. 19 റി​യാ​ലാ​ണ്​ നി​ര​ക്ക്. സാ​ധ്യ​മാ​കു​ന്ന​വ​രെ​ല്ലാം ഒാ​ൺ​ലൈ​ൻ ചെ​ക്ക്​ ഇ​ൻ ന​ട​ത്ത​ണം. വി​മാ​ന ടി​ക്ക​റ്റ്​ കൈ​വ​ശ​മു​ള്ള​വ​രെ മാ​ത്ര​മാ​ണ്​ വി​മാ​ന​ത്താ​വ​ള ടെ​ർ​മി​ന​ലി​ലേ​ക്ക്​ പ്ര​വേ​ശി​പ്പി​ക്കു​ക​യു​ള്ളൂ. നേ​ര​ത്തേ​യു​ണ്ടാ​യി​രു​ന്ന മ​റ്റു​ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളെ​ല്ലാം​ത​ന്നെ യാ​ത്ര​ക്കാ​ർ​ക്ക്​ ബാ​ധ​ക​മാ​ണെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.