Posted On
date_range Updated On
date_range ജബൽ സംഹാനിൽ പരിക്കേറ്റ പൗരനെ ഹെലികോപ്റ്ററിൽ രക്ഷപ്പെടുത്തി
ദോഫാർ: ദോഫാർ ഗവർണറേറ്റിലെ ജബൽ സംഹാൻ പ്രദേശത്ത് പർവത മുകളിൽനിന്ന് വീണുണ്ടായ അപകടത്തിൽ പരിക്കേറ്റ പൗരനെ ഒമാൻ റോയൽ എയർഫോഴ്സ് രക്ഷപ്പെടുത്തി. ഞായറാഴ്ചയാണ് സംഭവം.
അപകട വിവരം ലഭിച്ചതിനെ തുടർന്ന് സൈനിക ഹെലികോപ്റ്റർ എത്തിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്. രക്ഷാസംഘം സ്ഥലത്തെത്തി പരിക്കേറ്റയാളെ കണ്ടെത്തി. തുടർന്ന്, ആവശ്യമായ ചികിത്സയ്ക്കായി സലാലയിലെ മിലിറ്ററി ആൻഡ് സെക്യൂരിറ്റി സർവിസസ് മെഡിക്കൽ സിറ്റി ആശുപത്രിയിലേക്ക് ഹെലികോപ്റ്ററിൽ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.