മസ്കത്ത്: രാജ്യത്ത് നടപ്പാക്കുന്ന സ്വദേശിവത്കരണത്തന്റെ ഫലമായി പ്രവാസി തൊഴിലാളികളുടെ എണ്ണത്തിൽ കുറവെന്ന് റിപ്പോർട്ടുകൾ. 2023നെ അപേക്ഷിച്ച് 2024ൽ 18,308 തൊഴിലാളികളുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. മുൻവർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഒരുശതമാനത്തിന്റെ കുറവാണുണ്ടായിരിക്കുന്നത്.
ഒമാന്‍ വിഷന്‍ 2040ന്റെ ഭാഗമായി തുടരുന്ന തൊഴില്‍ വിപണി നിയന്ത്രണ നടപടികളും ഒമാനി പൗരന്മാരുടെ തൊഴിലിന് മുന്‍ഗണന നല്‍കുന്നതിനുള്ള ശ്രമങ്ങളും പ്രവാസി തൊഴിലാളികളുടെ എണ്ണം കുറയാനിടയാക്കുന്നുണ്ട്.
ദേശീയസ്ഥിതി വിവരകേന്ദ്രം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകളിലാണ് പ്രവാസി തൊഴിലാളികളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുന്നത്. സർക്കാർ മേഖലയിലും പ്രവാസി ജീവനക്കാരുടെ എണ്ണത്തിൽ വലിയ ഇടിവുണ്ടായി.
പ്രവാസി ജീവനക്കാരുടെ എണ്ണത്തിൽ 3.1ശതമാനത്തിന്റെ കുറവാണ് സർക്കാർ മേഖലയിലുള്ളത്. 2023-ൽ 44,178 പ്രവാസികളായിരുന്നു സർക്കാർ മേഖലയിൽ ജോലി ചെയ്തിരുന്നത്. 2024-ൽ ഇത് 42,801 ആയി കുറഞ്ഞു. സ്വകാര്യ മേഖലയിൽ, പ്രവാസി തൊഴിലാളികളുടെ എണ്ണം1,448,342ൽ നിന്ന് 1,427,363 ആയും കുറഞ്ഞു. അതായത് 1.4 ശതമാനത്തിന്റെ ഇടിവ്. ഇക്കാലയളവില്‍ പ്രവാസികളുടെ എണ്ണത്തില്‍ ഏറ്റവും കുറവ് രേഖപ്പെടുത്തിയത് ബംഗ്ലാദേശ് പൗരന്മാരിലാണ്. മാറുന്ന റിക്രൂട്ട്മെന്റ് രീതികള്‍, തൊഴിലാളികളെ ആവശ്യമുള്ള സെക്ടറുകളിലെ മാറ്റം തുടങ്ങിയവ പ്രവാസി തൊഴിലാളികളിലെ ഏറ്റക്കുറച്ചിലുകള്‍ക്ക് കാരണമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.