Posted On
date_range Updated On
date_range ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാളം വിങ് ഓണാഘോഷം
മസ്കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാളം വിങ് ഓണാഘോഷത്തിന്റെ ഭാഗമായി കലാ മത്സരങ്ങൾ സംഘടിപ്പിച്ചു. പദ്യ പാരായണം, ഗദ്യ പാരായണം, പെയിന്റിങ്, ചിത്രരചന, ലൈറ്റ് മ്യൂസിക്, ഫിലിം സോങ്, കർണാട്ടിക്ക് മ്യൂസിക്ക്, വയലിൻ, കീ ബോർഡ്, ഭരതനാട്യം, മോഹിനിയാട്ടം, ഫോക് ഡാൻസ്, സിനിമാറ്റിക് ഡാൻസ്, തിരുവാതിരക്കളി, അത്തപ്പൂക്കളം എന്നിങ്ങനെ വിവിധയിനം മത്സരങ്ങളിൽ ഒമാനിൽനിന്നും 400പരം മത്സരാർഥികൾ പങ്കെടുത്തു. സുഹാർ, മബേല, നിസ്വ എന്നിവിടങ്ങളിൽ നിന്നും മത്സരാർഥികൾ പങ്കെടുത്തു. ഞായറാഴ്ച മലയാളം വിങ് ഓഫിസിൽ പൂക്കള മത്സരത്തോടു കൂടി രണ്ടു മാസം നീണ്ടു നിന്ന കലാ മത്സരങ്ങൾക്ക് സമാപനമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.