മ​സ്​​ക​ത്ത്​ ഇ​ന്ത്യ​ൻ സ്​​കൂ​ളി​ൽ വാ​ർ​ഷി​ക ദി​നം ആ​ഘോ​ഷി​ച്ചു


മ​സ്​​ക​ത്ത്​: മ​സ്​​ക​ത്ത്​ ഇ​ന്ത്യ​ൻ സ്​​കൂ​ളി​ൽ വാ​ർ​ഷി​ക ദി​നാ​ഘോ​ഷം ന​ട​ന്നു. മ​ൾ​ട്ടി​പ​ർ​പ്പ​സ്​ ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ സ്​​കൂ​ൾ ചു​മ​ത​ല​യു​ള്ള ഡ​യ​റ​ക്​​ട​ർ ബോ​ർ​ഡ്​ അം​ഗം മു​ഹ​മ്മ​ദ്​ സാ​ബി​ർ റാ​സാ ഫൈ​സി മു​ഖ്യാ​തി​ഥി​യും സ്​​കൂ​ൾ എ​സ്.​എം.​സി പ്ര​സി​ഡ​ൻ​റ്​ ജെ. ​അ​ജ​യ​കു​മാ​ർ വി​ശി​ഷ്​​ടാ​തി​ഥി​യു​മാ​യി​രു​ന്നു. മു​ഖ്യാ​തി​ഥി​യും വി​ശി​ഷ്​​ടാ​തി​ഥി​യും വി​ള​ക്ക്​ കൊ​ളു​ത്തി​യാ​ണ്​ പ​രി​പാ​ടി ഉ​ദ്​​ഘാ​ട​നം ചെ​യ്​​ത​ത്. സീ​നി​യ​ർ സെ​ക്​​ഷ​ൻ വി​ദ്യാ​ർ​ഥി​ക​ളാ​യ സം​യു​ക്​​ത സ​ത്യ​നും ധ​ൻ​വി ഭ​ര​ദ്വാ​ജും വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട്​ അ​വ​ത​രി​പ്പി​ച്ചു.


സ്​​കൂ​ളി​ൽ 10 മു​ത​ൽ 30 വ​ർ​ഷം വ​രെ സേ​വ​നം പൂ​ർ​ത്തി​യാ​ക്കി​യ​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. സ്​​കൂ​ൾ മൈ​താ​നി​യി​ലെ മ​തി​ലു​ക​ളി​ൽ ചി​ത്ര​ങ്ങ​ൾ ര​ചി​ച്ച​വ​ർ, ട്രാ​ൻ​സ്​​പോ​ർ​ട്ട്​ ടാ​സ്​​ക്​​ഫോ​ഴ്​​സ്​ അം​ഗ​ങ്ങ​ൾ, സ്​​കൂ​ൾ ക്യാ​പ്​​റ്റ​ൻ-​വൈ​സ്​ ക്യാ​പ്​​റ്റ​ന്മാ​ർ, സ്​​റ്റു​ഡ​ൻ​റ്​ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ എ​ന്നി​വ​രെ​യും ആ​ദ​രി​ച്ചു.
തു​ട​ർ​ന്ന്​ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ നൃ​ത്ത സം​ഗീ​ത പ​രി​പാ​ടി​ക​ൾ ന​ട​ന്നു. ഹെ​ഡ്​​ഗേ​ൾ അ​ലീ​ന തോ​മ​സ്​ സ്വാ​ഗ​ത​വും ഹെ​ഡ്​ ബോ​യ്​ ദി​വ്യ സോ​ണി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - indian school varshikam-oman-oman news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.