ഇന്ത്യൻ സ്കൂൾ അൽ സീബിൽ പാരന്റ്സ് സ്പോർട്സ് ഫെസ്റ്റിൽ നടന്ന വോളിബാൾ മൽസരത്തിൽനിന്ന്
മസ്കത്ത്: ഇന്ത്യൻ സ്കൂൾ അൽ സീബിൽ പാരന്റ്സ് സ്പോർട്സ് ഫെസ്റ്റ് സംഘടിപ്പിച്ചു. ഫുട്ബാൾ, ഹാൻഡ്ബാൾ, ത്രോബാൾ, വോളിബാൾ മത്സരങ്ങളാണ് ഫെസ്റ്റിന്റെ ഭാഗമായി നടന്നത്.
സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് സുശാന്ത് സുകുമാരൻ മുഖ്യാതിഥിയായി. സ്പോർട്സ് വിഭാഗം ഹെഡ് ഡോ. സിദ്ദീഖ് തേവർ തൊടി, അക്കാദമിക് കമ്മിറ്റി ഹെഡ് മുനീർ ടി.പി, പ്രിൻസിപ്പൽ അലക്സ് സി. ജോസഫ് എന്നിവർ സന്നിഹിതരായി. രക്ഷിതാക്കളുടെയും കായികപ്രേമികളുടെയും സാന്നിധ്യം പരിപാടിക്ക് ആവേശം പകർന്നു.
ലീഗ് മത്സരങ്ങളിൽ എല്ലാ ഇനങ്ങളിലും മികച്ച പങ്കാളിത്തം രേഖപ്പെടുത്തി. ഫുട്ബാളിൽ ഗെയിമർ എഫ്.സി ചാമ്പ്യന്മാരായി. സോക്കർ ഡാഡ് റണ്ണേഴ്സ് അപ്പായി. ത്രോബോളിലും ഹാൻഡ്ബാളിലും സിംഗ പെൺകൾ കിരീടം സ്വന്തമാക്കി. യഥാക്രമം റോക്ക്സ്റ്റാർ മോംസ്, കറേജസ് ക്വീൻ ടീമുകൾ രണ്ടാമതെത്തി. വോളിബാളിൽ വോളി സ്മാഷേഴ്സ് എ കിരീടം നേടി. ഇസാസ് സ്മാഷേഴ്സ് റണ്ണേഴ്സ് അപ്പായി. സുശാന്ത് സുകുമാരൻ ഡോ. സിദ്ദീഖ് തേവർ തൊടി എന്നിവർ ട്രോഫികൾ, മെഡലുകൾ, സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.