ഇന്ത്യൻ സ്കൂൾ ഇബ്രിയിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷം
ഇബ്രി: ഇന്ത്യയുടെ 77 മത് റിപ്പബ്ലിക് ദിനം ഇന്ത്യൻ സ്കൂൾ ഇബ്രിയിൽ ദേശസ്നേഹത്തിന്റെ നിറവിൽ വർണശബളമായ പരിപാടികളോടെ ആഘോഷിച്ചു. സ്കൂൾ ക്വയർ ടീമിൻ്റെ നേതൃത്വത്തിൽ ഒമാൻ , ഇന്ത്യൻ ദേശീയ ഗാനത്തോട് കൂടി പരിപാടി ആരംഭിച്ചു. വർണശബളമായ റിപ്പബ്ലിക് ദിന പരേഡിന് പ്രിൻസിപ്പൽ വി.എസ് .സുരേഷ് , എസ്.എം.സി പ്രസിഡന്റ് ശബ്നം ബീഗം എന്നിവർ ചേർന്ന് ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു. പ്രൈമറി വിദ്യാർഥികളുടെ ദേശഭക്തി നൃത്തം ശ്രദ്ധേയമായി.
വൈസ് പ്രിൻസിപ്പൽ സണ്ണി മാത്യു സംസാരിച്ചു. സാമൂഹിക സാംസ്കാരിക പ്രവർത്തകർ, രക്ഷിതാക്കൾ , എസ്.എം.സി അംഗങ്ങൾ, മുൻ അംഗങ്ങൾ എന്നിവർ സംബന്ധിച്ചു. നക്ഷത്രാ വിദ്യാ ഗിരീഷ് അവതാരകയായി. നന്ദിത സ്വാഗതവും വാന്യ ജെയ്ൻ നന്ദിയും പറഞ്ഞു. മധുര പലഹാര വിതരണവും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.