Posted On
date_range Updated On
date_range ഇന്ത്യൻ എംബസി ഓപൺ ഹൗസ് ഇന്ന്
മസ്കത്ത്: ഇന്ത്യൻ എംബസി ഓപൺ ഹൗസ് വെള്ളിയാഴ്ച നടക്കും. എംബസി അങ്കണത്തിൽ നടക്കുന്ന പരിപാടിയിൽ ഇന്ത്യൻ സ്ഥാനപതി അമിത് നാരങ് സംബന്ധിക്കും. വൈകീട്ട് 2.30 മുതൽ നാലുവരെ നടക്കുന്ന ഓപൺ ഹൗസിൽ ഒമാനിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് തങ്ങളുടെ പരാതികളും പ്രശ്നങ്ങളും അവതരിപ്പിക്കാം. മുൻകൂട്ടി അനുമതി തേടേണ്ടതില്ല. നേരിട്ട് ഹാജരാകാൻ കഴിയാത്തവർക്ക് 98282270 എന്ന നമ്പറിൽ വിളിച്ചും കാര്യങ്ങൾ അവതരിപ്പിക്കാം. പങ്കെടുക്കുന്നവർ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് എംബസി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.