നാട്ടിലേക്ക്​ മടങ്ങാൻ താൽപര്യമുള്ളവരുടെ വിവരങ്ങൾ എംബസി ശേഖരിക്കുന്നു

മസ്​കത്ത്​: ഇന്ത്യയിൽ ലോക്​ഡൗൺ കാലാവധി അവസാനിക്കുന്ന ഏപ്രിൽ 14ന് ശേഷം നാട്ടിലേക്ക്​ മടങ്ങാൻ താൽപര്യമുള്ളവരുട െ വിവരങ്ങൾ ഇന്ത്യൻ എംബസി ശേഖരിക്കുന്നു. അടിയന്തരമായി നാട്ടിൽ എത്തേണ്ടവർക്ക്​ യാത്രാസൗകര്യമൊരുക്കുന്നത്​ സംബന്ധിച്ച്​ തീരുമാനമെടുക്കുന്നതിനായാണ്​ നടപടി. cons.muscat@mea.gov.in എന്ന വിലാസത്തിൽ പേരും മറ്റു വിവരങ്ങളും എന്തിനാണ്​ നാട്ടിലേക്ക്​ മടങ്ങുന്നതെന്ന കാര്യവുമാണ്​ അറിയിക്കേണ്ടത്​. ഇത്​ പരിശോധിച്ചശേഷം ഇന്ത്യൻ വിദേശകാര്യ മന്ത്രാലയമാണ്​ ആരെയൊക്കെ തിരിച്ചെത്തിക്കണമെന്ന കാര്യം തീരുമാനിക്കുക. തീരികെ​െയത്തിക്കാൻ സർക്കാർ തീരുമാനിക്കുന്ന പക്ഷം വൺവേ ​ഫ്ലൈറ്റ്​ ആകും ഉണ്ടാവുക.
Tags:    
News Summary - indian embassy-oman-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.