Posted On
date_range Updated On
date_range മസ്കത്ത് ഇന്ത്യന്‍ എംബസി കോണ്‍സുലാര്‍ ക്യാമ്പ് സലാലയിൽ
സലാല: മസ്കത്ത് ഇന്ത്യന്‍ എംബസി കോണ്‍സുലാര്‍ ക്യാമ്പ് ജൂലൈ 25ന് സലാലയിൽ നടക്കും. കമ്യൂണിറ്റി വെല്‍ഫെയര്‍, പാസ്പോര്‍ട്ട്, വിസ, കോണ്‍സുലര്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട സേവനങ്ങളും ക്യാമ്പില്‍ ലഭ്യമാകുമെന്ന് എംബസി അറിയിച്ചു.
വൈകീട്ട് നാലിന് ഒമ്പത് മുതല്‍ ക്യാമ്പ് ആരംഭിക്കും. സലാലയിലും സമീപ പ്രദേശങ്ങളിലുമുള്ള ഇന്ത്യന്‍ പൗരന്മാര്ക്ക് മുന്‍കൂര്‍ അപ്പോയിന്റ്മെന്റ് ഇല്ലാതെതന്നെ ക്യാമ്പില്‍ കോണ്‍സുലാര്‍ സേവനങ്ങള്‍ പ്രയോജനപ്പെടുത്താം.
ഇന്ത്യന്‍ പൗരന്മാര്ക്ക് പരാതികളും ആവശ്യങ്ങളും ഉന്നയിക്കാം. അന്വേഷണങ്ങള്‍ക്ക് എംബസി ഹെല്പ് ലൈന്‍ നമ്പറായ 98282270ല്‍ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.