Posted On
date_range Updated On
date_range ഇന്ത്യൻ എംബസി കോൺസുലാർ ക്യാമ്പ് 22ന് സലാലയിൽ
മസ്കത്ത്: മസ്കത്ത് ഇന്ത്യൻ എംബസിയുടെ കോൺസുലാർ ക്യാമ്പ് സലാലയിൽ ഡിസംബർ 22ന് നടക്കുമെന്ന് അധികൃതർ അറിയിച്ചു. രാവിലെ എട്ട് മുതൽ വൈകീട്ട് 3.30വരെ സലാലയിലെ ഇന്ത്യൻ സോഷ്യൽ ക്ലബ് പരിസരത്തായിരിക്കും ക്യാമ്പ്.
കമ്മ്യൂണിറ്റി വെൽഫെയർ സേവനങ്ങൾ, പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവരങ്ങളും മറ്റും ക്യാമ്പിൽ ലഭ്യമാകും. സലാലയിലും സമീപ പ്രദേശങ്ങളിലുമുള്ള ഇന്ത്യൻ പൗരന്മാർക്ക് മുൻകൂട്ടി ബുക്ക് ചെയ്യാതെതന്നെ ക്യാമ്പിൽ പങ്കെടുക്കാം.
ക്യാമ്പിലെ വെൽഫെയർ ഓഫിസറോട് തൊഴിൽ പരാതികളും ഉന്നയിക്കാം. വിവരങ്ങൾക്ക്: 98282270, 91491027, 23235600.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.