‘ഇന്ത്യ ത്രൂ മൈ ലെൻസ്’ ഫോട്ടോഗ്രഫി മത്സരവുമായി ഇന്ത്യൻ എംബസി

മസ്കത്ത്: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഒമാനിലെ ഫോട്ടോഗ്രാഫി പ്രേമികൾക്കായി ഇന്ത്യൻ എംബസി മത്സരം സംഘടിപ്പിക്കുന്നു. ‘ഇന്ത്യ ത്രൂ മൈ ലെൻസ്’ എന്ന പേരിൽ സംഘടിപ്പിക്കുന്ന ഫോട്ടോഗ്രാഫി മത്സരത്തിൽ ഒമാനിലുള്ള എല്ലാ പ്രായക്കാർക്കും പങ്കെടുക്കാം.

ഇന്ത്യയുടെ മനോഹരമായ പ്രകൃതിദൃശ്യങ്ങൾ, സമ്പന്നമായ സാംസ്കാരിക പൈതൃകം, വൈവിധ്യമാർന്ന പാരമ്പര്യം, ഇന്നവേഷൻ, ശാസ്ത്രീയ നേട്ടങ്ങൾ, നഗരവികസനം എന്നിവ വേറിട്ട കാഴ്ചപ്പാടിലൂടെ കാമറയിൽ പകർത്തി മത്സരത്തിലേക്ക് അയക്കാം. ചിത്രങ്ങൾ 2026 ആഗസ്റ്റ് എട്ടുവരെ സമർപ്പിക്കാം. തെരഞ്ഞെടുക്കപ്പെടുന്ന മികച്ച മൂന്ന് വിജയികളെ ആഗസ്റ്റ് 15-ന് മസ്കത്തിൽ നടക്കുന്ന സ്വാതന്ത്ര്യദിന ആഘോഷ ചടങ്ങിൽ ആദരിക്കും.

മികച്ച മറ്റ് ചിത്രങ്ങളും ചടങ്ങിൽ പ്രദർശിപ്പിക്കുകയും അർഹരായവരെ ആദരിക്കുകയും ചെയ്യുമെന്ന് മസ്കത്തിലെ ഇന്ത്യൻ എംബസി അധികൃതർ അറിയിച്ചു. ചിത്രങ്ങൾ secondsecinfo@gmail.com എന്ന ഇമെയിലിൽ അയക്കണം.

Tags:    
News Summary - ഫോട്ടോഗ്രഫി മത്സരവുമായി ഇന്ത്യൻ എംബസി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.