ഇന്ത്യൻ കമ്മ്യൂണിറ്റി ഫെസ്റ്റിവൽ; കൗതുക ചെപ്പ്​ തുറന്ന്​ ശാസ്ത്ര പ്രദർശനം

മസ്കത്ത്​: ഇന്ത്യൻ കമ്മ്യൂണിറ്റി ഫെസ്റ്റിവലിനോടനുബന്ധിച്ച്​ നടക്കുന്ന സയൻസ്​ ഫെസ്റ്റിവൽ ശാസ്ത്ര പ്രചാരകൻ ഡോക്ടർ വൈശാഖൻ തമ്പി ഉദ്ഘാടനം ചെയ്തു.

അന്ധവിശ്വാസങ്ങളിൽനിന്നും അനാചാരങ്ങളിൽനിന്നും വിമുക്തമായ ഒരു സമൂഹം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തിലൂന്നിയാണ്​ പ്രദർ​ശനം ഒരുക്കിയിരിക്കുന്നത്​. ഒമാനിലെ സ്കൂൾ വിദ്യാർഥികൾ ഒരുക്കിയ ശാസ്ത്ര പ്രദർശനത്തിന്റെ മുപ്പത് സ്റ്റാളുകൾ വിവിധ മേഖലകളിയായി വിന്യസിച്ചിട്ടുണ്ട്. പരിപാടികൾ തുടങ്ങുന്നതിനു മുമ്പ്​ തന്നെ ശാസ്ത്ര പ്രദർശനം കാണാൻ നീണ്ട വരി രൂപപ്പെട്ടിരുന്നു.

ചടങ്ങിൽ കേരള വിങ് കൺവീനർ സന്തോഷ്‌, സംഘടക സമിതി ചെയർമാൻ വിൽ‌സൺ ജോർജ് എന്നിവർ സംസാരിച്ചു . ഫെസ്റ്റ് സെക്രട്ടറി വിനോദ് കുമാർ സ്വാഗതം  പറഞ്ഞു

Tags:    
News Summary - Indian Community Festival; Open the curiosity shell and science exhibition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.