Posted On
date_range Updated On
date_range ഇന്ത്യൻ കമ്മ്യൂണിറ്റി ഫെസ്റ്റിവെൽ: മനോജ് കെ. ജയൻ ഇന്ന് വേദിയിൽ
മസ്കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബ് കേരളവിങ്ങിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഇന്ത്യൻ കമ്മ്യൂണിറ്റി ഫെസ്റ്റിവലിന്‍റെ രണ്ടാം ദിവസമായ ശനിയാഴ്ച സിനിമ താരം മനോജ് കെ. ജയൻ എത്തും. കൈരളി-ജെ.കെ ഫിലിം അവാർഡ് നേടിയ സിനിമ താരം ഓമന ഔസേപ്പിന് പുരസ്കാരം മനോജ് കെ. ജയൻ സമ്മാനിക്കും.
അമീറാത്ത് പാർക്കിൽ നടക്കുന്ന പരിപാടിയിൽ ഇന്ത്യയിലെയും ഒമാനിലെയും പരമ്പരാഗത കലാ രൂപങ്ങളും അരങ്ങേറും. വൈകീട്ട് അഞ്ചു മണിക്ക് പരിപാടികൾ ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു. ജന ബാഹുല്യം കൊണ്ട് ഒന്നാം ദിവസം വീർപ്പുമുട്ടിയ അമീറാത് പാർക്കിൽ ഇന്നും ജന സാഗരം ഒഴുകിയെത്തുമെന്നാണ് സഘാടകർ കണക്ക് കൂട്ടൂന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.