Posted On
date_range Updated On
date_range ഇന്ത്യൻ കമ്മ്യൂണിറ്റി ഫെസ്റ്റിവൽ; കാണികൾ എത്തിത്തുടങ്ങി
മസ്കത്ത്: ആറുവർഷത്തിന് ശേഷം നടക്കുന്ന ഇന്ത്യൻ കമ്മ്യൂണിറ്റി ഫെസ്റ്റിവൽ നടക്കുന്ന അമീറാത്ത് പാർക്കിലെക്ക് ജനങ്ങൾ എത്തിത്തുടങ്ങി. വെള്ളിയാഴ്ച വൈകീട്ട് മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്യും.
പരിപാടിയിൽ നിരവധി കലാരൂപങ്ങൾ അരങ്ങേറും. വിവിധ പരിപാടികളുടെ അവസാന വട്ട റിഹേഴ്സൽ നടക്കുകയാണ്. രണ്ട് ദിവസങ്ങളിലായി അരങ്ങേറുന്ന പരിപാടിയിൽ 40,000ഓളം ആളുകൾ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സംഘാടകർ പറഞ്ഞു. പരിപാടികൾ ജനങ്ങളിലേക്ക് എത്തിക്കാൻ വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.