ഗൾഫ് മാധ്യമം നടത്തിയ ‘ഇന്ത്യ@75’ ഫ്രീഡം ക്വിസ് മത്സരത്തിന്റെ മെഗാ വിജയിക്കുള്ള സമ്മാനം ആബേൽ ബാബുവിന് കൈമാറിയപ്പോൾ
മസ്കത്ത്: ഇന്ത്യയുടെ 76ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഗൾഫ് മാധ്യമം നടത്തിയ 'ഇന്ത്യ@75' ഫ്രീഡം ക്വിസ് മത്സരത്തിന്റെ മെഗാ വിജയിക്കുള്ള സമ്മാനം നൽകി. അൽഖുവൈർ മക്ക ഹൈപ്പർ മാർക്കറ്റിലെ ജോയ് ആലുക്കാസ് എക്സ്ചേഞ്ചിൽ നടന്ന ചടങ്ങിൽ മബേല ഇന്ത്യൻ സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥി ആബേൽ ബാബുവിന് ജോയ് ആലുക്കാസ് എക്സ്ചേഞ്ച് നൽകിയ 40 ഇഞ്ച് ടി.വി. ജനറൽ മാനേജർ നിക്സൺ ബേബിയാണ് സമ്മാനിച്ചത്. ജോയ് ആലുക്കാസ് എക്സ്ചേഞ്ച് ബിസിനസ് ഓപറേഷൻ മാനേജർ അൻസാർഷെന്താർ, മാർക്കറ്റിങ് മാനേജർ ഉനാസ്.കെ. ഒമർ അലി,ഗൾഫ് മാധ്യമം മാർക്കറ്റിങ് മാനേജർ ഷൈജു സലാഹുദീൻ, ബിസിനസ് ഡെവലപ്മെൻറ് എക്സിക്യൂട്ടിവ് നിഹാൽ ഷാജഹാൻ എന്നിവർ പങ്കെടുത്തു.
എറണാകുളം മുളംതുരുത്തി സ്വദേശി ബാബു വർക്കിയുടെയും ലിജി വർഗീസിന്റെയും മകനാണ് ആബേൽ ബാബു.
ആഗസ്റ്റ് 10 മുതൽ സെപ്റ്റംബർ എട്ടുവരെ ഗൾഫ് മാധ്യമം ദിനപത്രത്തിലും വെബ്സൈറ്റിലും പ്രസിദ്ധീകരിച്ചിരുന്ന ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഓൺലൈനിലൂടെ ശരിയുത്തരം നൽകുന്നവരിൽനിന്നാണ് മെഗാ വിജയിയെ തെരഞ്ഞെടുത്തത്. ക്വിസ് മത്സരത്തിന് വായനക്കാരിൽനിന്ന് ആവേശകരമായ പ്രതികരണമായിരുന്നു. ആയിരക്കണക്കിന് എൻട്രികളാണ് ദിവസവും ലഭിച്ചത്.
നദ ഹാപ്പിനസ് മുഖ്യ പ്രായോജകരാകുന്ന പരിപാടിയിൽ ജോയ് ആലുക്കാസ് എക്സ്ചേഞ്ച്, നെസ്റ്റോ ഹൈപർ മാർക്കറ്റ്, യുനൈറ്റഡ് കാർഗോ, ജീപാസ്, റോയൽഫോർഡ്, ബിസ്മി എന്നിവരും പങ്കാളികളായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.