‘ഓർമയിൽ ഇ. അഹമ്മദ്’ അനുസ്മരണ പരിപാടിയിൽനിന്ന്
മസ്കത്ത്: മുൻ കേന്ദ്രമന്ത്രിയും ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗിന്റെ സമുന്നത നേതാവുമായിരുന്ന ഇ. അഹമ്മദ് അനുസ്മരണം ‘ഓർമയിൽ ഇ. അഹമ്മദ്’ സംഘടിപ്പിച്ചു. റൂവി ചന്ദ്രിക ഭവനത്തിൽ നടന്ന ചടങ്ങ് മസ്കത്ത് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് നവാസ് ചെങ്കള ഉദ്ഘാടനം ചെയ്തു. മസ്കത്തിലെ ഇന്ത്യക്കാരുമായി അടുത്ത ബന്ധമായിരുന്നു അഹമ്മദ് പുലർത്തിയിരുന്നത്. ഒമാനിലെ ഇന്ത്യക്കാർക്കുവേണ്ടി മാത്രം ഔട്ട്പാസ് അടക്കമുള്ള നിരവധി കാര്യങ്ങൾ വിദേശകാര്യ സഹമന്ത്രിയായിരുന്ന കാലംചെയ്തിട്ടുള്ളത് അദ്ദേഹത്തിന്റെ പ്രവർത്തനകാലഘട്ടത്തിലെ തിളങ്ങുന്ന ഏടുകളാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ നവാസ് ചെങ്കള സൂചിപ്പിച്ചു. റൂവി കെ.എം.സി.സി പ്രസിഡന്റ് റഫീഖ് ശ്രീകണ്ഠപുരം അധ്യക്ഷത വഹിച്ചു.
സിറാജ് ദിനപത്രം ഒമാൻ എഡിറ്റർ കെ. അബാദ്, കുര്യാക്കോസ് മാളിയേക്കൽ, മുഹമ്മദ് റൂവി, മുഹമ്മദ് അലി ഫൈസി, മസ്കത്ത് കെ.എം.സി.സി നേതാക്കളായ റഹീം വറ്റല്ലൂർ, പി.ടി.കെ. ഷമീർ, എം.ടി. അബൂബക്കർ സീബ്, ഷമീർ പാറയിൽ, അഷ്റഫ് കിണവക്കൽ, പി.എ.വി. അബൂബക്കർ, സാദിഖ് മത്ര, അഹമ്മദ് വാണിമേൽ, ജസ്ല മുഹമ്മദ്, ഗഫൂർ സീബ്, ശരീഫ് തൃക്കരിപ്പൂർ തുടങ്ങിയവർ സംസാരിച്ചു. മുഹമ്മദ് വാണിമേൽ മോഡറേറ്ററായി. ജനറൽ സെക്രട്ടറി അമീർ കാവനൂർ സ്വാഗതവും സുലൈമാൻകുട്ടി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.