ഐ.എം.ഐ സലാല സംഘടിപ്പിച്ച ‘ഈദ് നിശ 23’ ഡോ. അബൂബക്കര്‍ സിദ്ദീഖ് ഉദ്‌ഘാടനം ചെയ്യുന്നു
സലാല: ഈദിനോടനുബന്ധിച്ച് ഐ.എം.ഐ സലാലയില്‍ ഈദ് നിശ സംഘടിപ്പിച്ചു. ഇന്ത്യന്‍ സ്‌കൂള്‍ മാനേജിങ് കമ്മിറ്റി പ്രസിഡന്‍റ് ഡോ. അബൂബക്കര്‍ സിദ്ദീഖ് ഉദ്‌ഘാടനം ചെയ്തു. ഐ.എം.ഐ ആക്‌ടിങ് പ്രസിഡന്റ് കെ.പി. അര്‍ഷദ് അധ്യക്ഷത വഹിച്ചു. അബ്ദുല്‍ അസീസ് വയനാട്, മുസ്തഫ മേപ്പുള്ളി, സ്പോണ്‍സേഴ്സ് പ്രതിനിധികളായ ജംഷീര്‍ കരിപ്പാല്‍, സി.പി. ഷജീ, ഇസ്‌മായീല്‍ എന്നിവർ സംബന്ധിച്ചു.
വിദ്യാര്‍ഥികളുടെ ഒപ്പന, ദഫ്മുട്ട്, കോല്‍കളി, അറബിക് ഡാന്‍സ്, ഒമാനി ഡാന്‍സ് തുടങ്ങി വിവിധ കലാപരിപാടികൾ അരങ്ങേറി. തങ്ങള്‍ തിക്കോടി, സല്‍മാന്‍ തങ്ങള്‍ തിക്കോടി, മുരളി, ബിസ്‌ന, ഇജാസ് തങ്ങള്‍, നസ്‌റിയ തങ്ങള്‍ തുടങ്ങിയവര്‍ ഗാനങ്ങള്‍ അവതരിപ്പിച്ചു. ജാബിര്‍ ബാബു, ഷഹീര്‍ ഷാ എന്നിവര്‍ പരിപാടി നിയന്ത്രിച്ചു. നൂറു കണക്കിനാളുകള്‍ പരിപാടിയില്‍ സംബന്ധിച്ചു.
ഈദ് നിശയില്‍ അവതരിപ്പിച്ച ഒമാനി ഡാന്‍സ്
ഐ.എം.ഐ ജനറല്‍ സെക്രട്ടറി സാബുഖാന്‍, ഈവന്‍റ് കണ്‍വീനര്‍ കെ.എ. സലാഹുദ്ദീന്‍, റജീന, ഫസ്‌ന അനസ്, ടീന്‍ ഇന്ത്യ ക്യാപ്‌റ്റന്‍ ആതിഫ് ഫിറോസ് എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.