മസ്കത്ത്: ‘വ്രത വിശുദ്ദിയിൽ പുണ്യമൊരുക്കാം’ ഒമാൻ ഇസ്ലാഹി സെന്റർ റമദാൻ കാമ്പയിന്റെ ഭാഗമായി ഇഫ്താർ ക്യാമ്പും വിജ്ഞാന മത്സരങ്ങളും സംഘടിപ്പിച്ചു. ഒ.ഐ.സി ഹാളിൽ നടന്ന പരിപാടിയിൽ സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി നടത്തിയ ഖുർആൻ പാരായണ മത്സരത്തിൽ നഹാൻ ദാനിഷ്, ഇസ്സ ഹനീഫ്, അമൻ സിറാജ്, ആയിശ നർമിൻ, ഹനീഫ് പുത്തൂർ, നിസ്ല എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. ക്വിസ് മത്സരത്തിൽ ഹാദിയ റഷീദ്, എ. സിദ്ദീഖ് എന്നിവർ ആദ്യ രണ്ട് സ്ഥാനങ്ങൾ നേടി. കാമ്പയിന്റെ ഭാഗമായി നടത്തിയ ഓൺലൈൻ ഖുർആൻ വിജ്ഞാന പരീക്ഷയിൽ വിവിധ ഭാഗങ്ങളിൽ നിന്ന് 80ഓളം പേർ പങ്കെടുത്തു. ഹനീഫ് ഫാറൂഖി ഉദ്ബോധനം നടത്തി. ഒമാൻ ഇസ്ലാഹി സെന്റർ പ്രസിഡന്റ് ഹുസൈൻ മാസ്റ്റർ, നൗഷാദ് പനക്കൽ, ശബാബ് വയനാട്, ത്വാഹാ ഷെരീഫ്, സുലൈമാൻ പാറയിൽ, റാഫി കുന്നുംപുറം, റാഫി പുളിക്കൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.