കൂട്ടംകൂടി നിന്നാൽ പിഴ വീഴും; നടപടി കർക്കശമാക്കി അധികൃതർ
മത്ര: കോവിഡ് കാലമാണെന്നത് മറന്ന് സ്ഥാപനങ്ങളിലോ പൊതുനിരത്തിലോ പഴയതുപോലെ കൂട്ടംകൂടി നിൽക്കരുത്. അറിയാതെ പിഴ പിരടിയില്‍ വന്ന് വീഴും. കോവിഡ് രോഗികളുടെ എണ്ണം വീണ്ടും ഉയർന്നുതുടങ്ങിയതോടെ അധികൃതർ നടപടികൾ കർക്കശമാക്കി തുടങ്ങിയിട്ടുണ്ട്. മത്ര ഗോള്‍ഡ് സൂഖിലേക്കുള്ള വഴിയിലുള്ള ബംഗ്ലാദേശിയുടെ വാച്ചുകടയില്‍ കൂട്ടംകൂടി നിന്ന് നാട്ടുവിശേഷങ്ങള്‍ പങ്കുവെച്ച് ചില്ലറ സാധനങ്ങള്‍ വാങ്ങാനായി നിന്ന നാലുപേർക്ക് കഴിഞ്ഞ ദിവസം പിഴ വീണു. മാസ്ക് മൂക്കിന് താഴെ വെച്ച് കടക്കകത്ത് നിന്നവര്‍ക്കും മുന്നറിയിപ്പ് കിട്ടി. ഏത് സമയത്തും ജാഗ്രത കൈവിടരുതെന്ന സന്ദേശമാണ് ഇതിലൂടെ നല്‍കിയതെന്നാണ് മനസ്സിലാക്കേണ്ടതെന്ന് അനുഭവസ്ഥര്‍ പറഞ്ഞു.
അനാവശ്യമായി കടക്കകത്തോ സൂഖുകളിലോ കൂട്ടംകൂടി നില്‍ക്കരുതെന്നും കൂടുതൽ കസ്റ്റമേഴ്സ് വന്നാല്‍ അധികം ആളുകളെ അകത്ത് പ്രവേശിപ്പിക്കാതെ മാറ്റിനിര്‍ത്തണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുമുണ്ട്.
കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് ഒത്തുചേരൽ സംഘടിപ്പിച്ച സ്വദേശികളെയും വിദേശികളെയും കഴിഞ്ഞ ദിവസങ്ങളിൽ അറസ്റ്റ് ചെയ്തിരുന്നു. വടക്കൻ ശർഖിയ പൊലീസ് കമാൻഡ് ആണ് ഏഷ്യൻ വംശജരായ വിദേശികളെ അറസ്റ്റ് ചെയ്തത്. മുസന്ദം ഗവർണറേറ്റിലാണ് സ്വദേശികൾ പിടിയിലായത്. ഇവർക്കെതിരെ നിയമ നടപടികൾ പൂർത്തിയായതായി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.