മസ്കത്ത്: രാജ്യത്ത് ഇറക്കുമതിചെയ്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ ഉൽപന്നങ്ങൾ ഹലാൽ അല്ലെങ്കിൽ കർശന നടപടിയെടുക്കുമെന്ന് ഫുഡ് സേഫ്റ്റി ആൻഡ് ക്വാളിറ്റി സെന്റർ (എഫ്.എസ്.ക്യൂ.സി) വ്യക്തമാക്കി.
രാജ്യത്തെ സ്റ്റാൻഡേർഡ് സ്പെസിഫിക്കേഷനുകൾക്ക് (നോൺ-ഹലാൽ) അനുരൂപമല്ലാത്ത ഇറക്കുമതിചെയ്ത ഭക്ഷ്യ ഉൽപന്നങ്ങൾ വിതരണം ചെയ്യുന്നതായി റിപ്പോർട്ടുണ്ടായിരുന്നു.
ഇതിനോട് പ്രതികരിക്കുകയായിരുന്നു കേന്ദ്രം. ഇറക്കുമതി ചെയ്യുന്ന എല്ലാ ഭക്ഷ്യ ഉൽപന്നങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കുകയും ലബോറട്ടറി വിശകലനം വഴി അവയുടെ സുരക്ഷയും നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുന്നുണ്ട്.
സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാത്ത ഉൽപന്നങ്ങൾ നിരസിക്കുകയും പ്രാദേശിക വിപണികളിൽ വിൽക്കാൻ അനുവദിക്കുകയും ചെയ്യുന്നില്ലെന്നും കേന്ദ്രം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.