കഴിഞ്ഞ ദിവസം യു.എ.ഇക്കെതിരെ വിജയം നേടിയ ഒമാൻ ടീമിന്റെ ആഹ്ലാദം
ഐ.സി.സി ക്രിക്കറ്റ് ലോകകപ്പ് ലീഗ് രണ്ട്: ഒമാന്‍-നമീബിയ മത്സരം ഇന്ന്
മസ്കത്ത്: ദുബൈ ഐ.സി.സി ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടില്‍ നടക്കുന്ന ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഒമാൻ വെള്ളിയാഴ്ച നമീബിയയെ നേരിടും. ഐ.സി.സി ക്രിക്കറ്റ് ലോകകപ്പ് ലീഗ് രണ്ടിന്റെ ഭാഗമായുള്ള മത്സരം രാവിലെ 9.30ന് ആരംഭിക്കും. മൂന്നു കളിയിൽ യു.എ.ഇക്കെതിരെ ഒമാൻ രണ്ടു ജയം നേടിയപ്പോൾ നമീബിയയോട് കനത്ത തോൽവി ഏറ്റുവാങ്ങി.
ഒമാനെതിരെ ആദ്യ കളിയിൽ മികച്ച വിജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് നമീബിയ ഇറങ്ങുക. എന്നാൽ, കഴിഞ്ഞ കളിയിൽ യു.എ.ഇക്കെതിരെ നേടിയ വിജയം നമീബിയക്കെതിരെയും ആവർത്തിക്കാമെന്നാണ് ഒമാൻ പ്രതീക്ഷ. താരങ്ങൾ ഫോമിലാണെന്നുള്ളത് ടീമിന് കരുത്തു നൽകുന്നു. മാർച്ച് 14ന് നമീബിയക്ക് എതിരെയാണ് ഒമാന്റെ അടുത്ത മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.