മസ്കത്ത്: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐ.സി.എ.ഐ)യുടെ മസ്കത്ത് ചാപ്റ്ററിന്റെ വാർഷിക യോഗം മസ്കത്തിൽ സംഘടിപ്പിച്ചു. യോഗത്തിൽ പുതിയ മാനേജിങ് കമ്മിറ്റിയെ പ്രഖ്യാപിച്ചു. എറണാകുളം ആലുവ സ്വദേശിനിയായ സി.എ. സംഗീത സുരേഷ്‌കുമാർ പുതിയ ചെയർപേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടു.
വനിതാ അംഗങ്ങളുടെ എക്സലൻസ് സബ്-കമ്മിറ്റിയുടെ ചുമതലയും സംഗീത വഹിക്കും. വൈസ് ചെയർപേഴ്സണായി സി.എ ബദ്രി നാരായൺ സുബുദ്ധിയും, സെക്രട്ടറിയായി സി.എ ആശിഷ് സുബേദാറും, ട്രഷററും സ്പോൺസർഷിപ്പ് സബ്-കമ്മിറ്റി ലീഡുമായി സി.എ അഭിഷേക് ആർ. വൈശ്യയും തെരഞ്ഞെടുക്കപ്പെട്ടു.
ചാപ്റ്ററിന്റെ മുൻ ചെയർപേഴ്സണായിരുന്ന സി.എ ഉന്മേഷ് ഭോംഹേ അഡ്വൈസറായും ഐ.ടി, പി.ആർ, മീഡിയ, ലീഗൽ ആൻഡ് കോംപ്ലയൻസ് സബ്-കമ്മിറ്റി ലീഡായും പ്രവർത്തിക്കും. സി.എ ഗൗരവ് കപൂർ (സ്പോർട്സ് ആൻഡ് കൾചറൽ, സലാല സബ്-കമ്മിറ്റി ലീഡ്), സി.എ അജിൽ ജെയിംസ് കുര്യൻ (സി.പി.ഇ സബ്-കമ്മിറ്റി ലീഡ്), സി.എ ജയ ദുസേജ (മെമ്പർഷിപ്പ്, സ്റ്റുഡന്റ്സ് അഫയേഴ്സ് ആൻഡ് സുഹാർ സബ്-കമ്മിറ്റി ലീഡ്) എന്നിവരും പുതിയ കമ്മിറ്റിയിൽ ഉൾപ്പെട്ടു. ഐ.സി.എ.ഐ മുൻ പ്രസിഡന്റ് സി.എ ചരൻജോത് സിംഗ് നന്ദ, സി.എ സാഹിൽ അറോറ എന്നിവർ മുഖ്യപ്രഭാഷണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.