ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ് ഓഫ് ഇന്ത്യയുടെ
മസ്കത്ത് ചാപ്റ്റർ സംഘടിപ്പിച്ച ഓണാഘോഷം
ഐ.സി.എ.ഐ മസ്കത്ത് ചാപ്റ്റർ ഓണാഘോഷം
മസ്കത്ത്: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ് ഓഫ് ഇന്ത്യയുടെ (ഐ.സി.എ.ഐ) മസ്കത്ത് ചാപ്റ്റർ അവെന്യൂസ് മാൾ പ്ലാറ്റിനം ഹാളിൽ വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു. ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി റീന ജെയിൻ മുഖ്യാതിഥിയായി. തിരുവാതിരക്കളി, ചെണ്ടമേളം, വിവിധ കലാപരിപാടികൾ ചടങ്ങിന് മാറ്റുകൂട്ടി. വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു. ചെയർമാൻ ജിം ജോസഫ് ഇട്ടിയുടെ നേതൃത്വത്തിലുള്ള മാനേജിങ് കമ്മിറ്റി പരിപാടികൾക്ക് നേതൃത്വം നൽകി. കോളജ് ഓഫ് ബാങ്കിങ് പ്രതിനിധികൾ, വിവിധ വിശിഷ്ഠാതിഥികൾ, അംഗങ്ങളും കുടുംബാംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു. നാനൂറോളം അംഗങ്ങൾ ഉള്ള ഐ.സി.എ.ഐ മസ്കത്ത് ചാപ്റ്റർ 2008 മുതൽ ഒമാനിൽ സജീവമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.