‘പ്രതീക്ഷ’യിലേക്ക് കാമറ തിരിച്ച് ഇബ്രി മലയാളി അസോസിയേഷൻ

ഇബ്രി: ഇബ്രി മലയാളി അസോസിയേഷൻ (ഇമ) ‘പ്രതീക്ഷ’ എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച മൊബൈൽ ഫോട്ടോഗ്രാഫി മത്സരം- 2026 വിജയകരമായി സമാപിച്ചു. മെയ് 22 മുതൽ ജൂൺ 22 വരെ നടന്ന മത്സരത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി മലയാളികൾ പങ്കെടുത്തു. ‘പ്രതീക്ഷ’ എന്ന ആശയത്തെ വ്യത്യസ്ത കാഴ്ചപ്പാടുകളിലൂടെ അവതരിപ്പിച്ച നിരവധി മികച്ച ചിത്രങ്ങളാണ് മത്സരത്തിനായി ലഭിച്ചത്.

മത്സരത്തിന്റെ ആദ്യഘട്ട വിലയിരുത്തൽ പ്രശസ്ത ഫോട്ടോഗ്രാഫറും സഞ്ചാരിയും എഴുത്തുകാരനുമായ ഡോ. ജമാൽ തോട്ടുങ്കലും ഫോട്ടോഗ്രാഫി രംഗത്ത് സജീവ സാന്നിധ്യമായ ബൈജു ജോസഫും ചേർന്നാണ് നിർവഹിച്ചത്. തുടർന്ന് തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളുടെ അന്തിമ വിലയിരുത്തൽ ഫോട്ടോജേണലിസ്റ്റായ എൻ.എം. പ്രദീപ് നിർവഹിച്ചു.

ജോസഫ് മൈക്കിൾ ഒന്നാം സ്ഥാനവും ഷബീന അബ്ബാസ് രണ്ടാം സ്ഥാനവും ജൂലിയ ജോസഫ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് ക്യാഷ് പ്രൈസും ഉപഹാരങ്ങളും നൽകി ആദരിച്ചു. അരുൺ ദേവ്, വത്സ തോമസ്, ജോസഫ് മൈക്കിൾ, നിതിൻ പ്രകാശ്, വിപിൻ വിൻസെന്റ് എന്നിവർ സംഘാടനത്തിന് നേതൃത്വം നൽകി. ആസ്റ്റർ ഹോസ്പിറ്റൽ ഹാളിൽ നടന്ന ചടങ്ങിൽ ഇമ മുൻ പ്രസിഡന്റ് ജമാൽ ഹസൻ, വൈസ് പ്രസിഡന്റ് ഡോ. ജമാൽ, ഡോ. ഷൈഫ എന്നിവർ വിജയികൾക്ക് സമ്മാനം കൈമാറി. ഇത്തരം സൃഷ്ടിപരമായ മത്സരങ്ങൾ വരും വർഷങ്ങളിലും കൂടുതൽ വിപുലമായി സംഘടിപ്പിക്കുമെന്നും വൈസ് പ്രസിഡന്റ് അരുൺ ദേവ് അറിയിച്ചു.

Tags:    
News Summary - Ibri Malayali Association organized mobile photography competition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.