ഇബ്രി: ഇബ്രി ഇന്ത്യൻ സ്കൂളിൽ കലോത്സവം ആഘോഷിച്ചു. ഇത് 25ാം വർഷമാണ് കലോത്സവം കൊണ്ടാടുന്നത്. സമാപന ചടങ്ങിൽ ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് വൈസ് ചെയർമാൻ സി.എം. നജീബ് മുഖ്യാതിഥിയായിരുന്നു. മുഖ്യാതിഥിക്ക് ഹെഡ്ബോയ് വിഷ്ണു ഗിരീഷിെൻറയും ഹെഡ്ഗേൾ ഗോപിക വിജയെൻറയും നേതൃത്വത്തിൽ ഗാർഡ് ഒാഫ് ഒാണർ നൽകി. ഇബ്രി ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ വിനോഭ, എസ്.എം.സി ട്രഷറർ ഫിറോസ് ഹുസൈൻ, ബഷീർ അഹമ്മദ് അലി, അബ്ദുൽ ഗഫൂർ ഖാദ്രി, ഉണ്ണികൃഷ്ണൻ, ദാനിയേൽ, നിസ്വ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഡൊമിനിക് ജോർജ് എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. എസ്.എം.സി പ്രസിഡൻറ് ഡോ. തോമസ് വർഗീസ് സ്വാഗതം പറഞ്ഞു. വിശിഷ്ടാതിഥിയും ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് അംഗവുമായ ബേബി സാം സാമുവലിെൻറ സന്ദേശവും അദ്ദേഹം ചടങ്ങിൽ വായിച്ചു. നൃത്തം, സംഗീതം, ഫാൻസി ഡ്രസ്, സോളോ ഡാൻസ്, ഗ്രൂപ് ഡാൻസ്, പ്രസംഗം തുടങ്ങി വിവിധ ഇനങ്ങളിലെ മത്സരവിജയികൾക്കുള്ള സമ്മാനവിതരണവും സമാപന ചടങ്ങിൽ നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.