ഇബ്ര പ്രീമിയര്‍ ലീഗ് 2024 ക്രിക്കറ്റ് ടൂർണമെന്റിൽ ജേതാക്കളായ ന്യൂ സ്റ്റാര്‍ ഇബ്ര
മസ്‌കത്ത്: ഇബ്രയിലെ വിവിധ ടീമുകള്‍ മാറ്റുരച്ച ഇബ്ര പ്രീമിയര്‍ ലീഗ് 2024 ക്രിക്കറ്റ് ടൂർണമെന്റിൽ ന്യൂ സ്റ്റാര്‍ ഇബ്ര ചാമ്പ്യന്മാരായി. ഫൈനലില്‍ ഇബ്ര വാരിയേഴ്‌സിനെ 14 റണ്‍സിനാണ് തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ന്യൂ സ്റ്റാര്‍ നിശ്ചിത ഓവറില്‍ 159 റണ്‍സ് എടുത്തപ്പോള്‍ ഇബ്ര വാരിയേഴ്‌സ് സ്റ്റാര്‍ 145 റണ്‍സിന് എല്ലാവരും പുറത്തായി.ന്യൂ സ്റ്റാറിനു വേണ്ടി ഹമ്മാദ് 10 ബാളില്‍ 35 റൺസും അദ്‌നാന്‍ 24 ബാളില്‍ 33 റണ്‍സും മിര്‍സ 13 ബാളില്‍ 29 റണ്‍സും നേടി.
വാരിയേഴ്‌സിനു വേണ്ടി സീഷാന്‍ 38 ബാളില്‍ 85 റണ്‍സ് എടുത്ത് പൊരുതിയെങ്കിലും 14ാത് ഓവറില്‍ മൂന്ന് വിക്കറ്റെടുത്ത് ന്യൂ സ്റ്റാറിന്റെ വിജയം ഉറപ്പാക്കി. ടൂര്‍ണമെന്റ് താരമായി ന്യൂ സ്റ്റാര്‍ താരം ഹമ്മാദിനെയും മികച്ച ബാറ്റ്സ്മാനായി ഇബ്ര വാരിയേഴ്‌സ് ക്യാപ്റ്റന്‍ സീശാനെയും മികച്ച ബൗളറായും ഫൈനലിലെ താരമായും അസ്മതിനെയും തിരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.