സ്വിസ്​ ഹോട്ടൽ ശൃംഖല ഒമാനിലേക്ക്​ വരുന്നു

മസ്കത്ത്: സ്വിറ്റ്സർലൻഡ് ആസ്ഥാനമായുള്ള മോവൻപിക്ക് ഹോട്ടൽസ് ആൻഡ് റിസോർട്സ് ഒമാനിലേക്ക് കടന്നുവരുന്നു. അസൈബയിലാണ് ഹോട്ടലും സർവിസ് അപ്പാർട്ട്മ​െൻറുകളും അടങ്ങുന്ന സമുച്ഛയം പ്രവർത്തനമാരംഭിക്കുക. സിവിൽ സർവീസ് എംപ്ലോയ്മ​െൻറ് പെഷൻഷൻ ഫണ്ട് വിനിയോഗിച്ചാണ് കെട്ടിടം നിർമിക്കുക. ഹോട്ടൽ നടത്തിപ്പ് സംബന്ധിച്ച കരാർ മോവൻപിക്ക് അധികൃതരും പെൻഷൻഫണ്ട് അധികൃതരും തമ്മിൽ ഒപ്പിട്ടു. 274 മുറികളോടെയുള്ള ചതുർനക്ഷത്ര ഹോട്ടൽ, 50 സർവിസ് അപ്പാർട്ട്മ​െൻറുകൾ, താമസകേന്ദ്രങ്ങൾ, ഷോപ്പിങ് മേഖല, റസ്റ്റാറൻറുകൾ, ടൂറിസ്റ്റുകൾക്കുള്ള സൗകര്യങ്ങൾ, ഒാഫിസ് സൗകര്യം എന്നിവ ഇവിടെയുണ്ടാകുമെന്ന് ഒൗദ്യോഗിക വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. ആറ് ഫുഡ് ആൻഡ് ബിവറേജ് ഒൗട്ട്ലെറ്റുകൾ, റൂഫ്ടോപ്പ് റസ്റ്റാറൻറ്, സ്വിമ്മിങ്പൂൾ, മീറ്റിങ് സ്പേസ്, ബാൾറൂം, സ്പോയോടെയുള്ള റൂഫ്ടോപ്പ് ജിം എന്നീ സൗകര്യങ്ങളും ഇവിടെയുണ്ടാകും. 
മസ്കത്ത് വിവിധ മേഖലകളിൽ ദ്രുതഗതിയിലുള്ള വികസനത്തിലൂടെ കടന്നുപോകുന്ന ഇൗ സമയമാണ് തങ്ങളുടെ കടന്നുവരവിന് ഏറ്റവും അനുയോജ്യമെന്ന് മോവൻപിക്ക് മിഡലീസ്റ്റ് ആൻഡ് ആഫ്രിക്ക ചീഫ് ഒാപറേറ്റിങ് ഒാഫിസർ ആൻഡ്രിയാസ് മാറ്റ്മുള്ളർ പറഞ്ഞു. രാജ്യത്തെ ടൂറിസം, ഹോട്ടൽ മേഖലകളിൽ വൻ നിക്ഷേപ പദ്ധതികളാണ് കഴിഞ്ഞ ഏതാനും വർഷങ്ങളായി പ്രഖ്യാപിക്കപ്പെട്ടത്. വൻകിട ഹോട്ടൽ ബ്രാൻറുകൾ പലതും തങ്ങളുടെ ഒമാനിലെ പദ്ധതികൾ പ്രഖ്യാപിച്ചുകഴിഞ്ഞു. വേൾഡ് ട്രാവൽ ആൻഡ് ടൂറിസം കൗൺസിലി​െൻറ കണക്കുപക്രാരം 2015ൽ 640 ദശലക്ഷം ഡോളറാണ് ട്രാവൽ, ടൂറിസം മേഖലകളിലെ പദ്ധതികൾക്ക് നിക്ഷേപിക്കപ്പെട്ടത്. ആ വർഷത്തെ നിക്ഷേപത്തി​െൻറ മൊത്തം 3.1 ശതമാനമാണിത്. നിലവിൽ 18000ത്തിലധികം ഹോട്ടൽമുറികളാണ് രാജ്യത്ത് ഉള്ളത്. 2020ഒാടെ 25000ത്തിലധികം ഹോട്ടൽമുറികൾ ഒമാനിൽ വേണ്ടിവരുമെന്നാണ് കണക്കുകൾ കാണിക്കുന്നത്. സ്വകാര്യമേഖലയുടെ സഹായത്തോടെ ഇൗ ലക്ഷ്യം കൈവരിക്കാമെന്ന ആത്മവിശ്വാസത്തിലാണ് സർക്കാർ. 
 

Tags:    
News Summary - hotel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.