മസ്കത്ത്: തെക്കൻ കേരളത്തിലെ പ്രമുഖ റസ്റ്റാറന്റ് ശൃംഖലയായ ഹോട്ടൽ ബ്രൈറ്റ് മസ്കത്തിലെ വാദി കബീറിൽ പ്രവർത്തനമാരംഭിച്ചു.കൊല്ലം ജില്ലയിലെ കൊട്ടിയത്ത് 70 വർഷം മുമ്പ് ബ്രൈറ്റ് അബ്ദുൽ മജീദാണ് സംരംഭം ആരംഭിച്ചത്. ക്ഷണിക്കപ്പെട്ട അതിഥികളുടെ സാന്നിധ്യത്തിൽ വാദി കബീറിലെ ലുലു ഹൈപ്പർമാർക്കറ്റിനു എതിർവശത്തായി, ഇന്ത്യൻ സ്കൂളിന് സമീപം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.
50 പേർക്ക് ഒരേ സമയം ഇരുന്നു ഭക്ഷണം കഴിക്കുന്നതിനുള്ള സൗകര്യമുണ്ട്. കൂടാതെ 200 പേർക്കുള്ള പാർട്ടി ഹാൾ, വാദി കബീർ റൂവി, മസ്കത്ത് ഏരിയകളിൽ ഹോം ഡെലിവറി സേവനവും ഒരുക്കിയിട്ടുണ്ട്. കൊല്ലം ജില്ലയിലെ കൊട്ടിയത്തും, തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിലും വിജയകരമായി പ്രവർത്തിക്കുന്ന ഹോട്ടൽ ബ്രൈറ്റിന്റെ വിദേശത്തെ ആദ്യ സംരംഭമാണ് വാദി കബീറിൽ ആരംഭിച്ചിരിക്കുന്നത് എന്ന മാനേജിങ് ഡയറക്ടർ മുഹ്സിൻ മജീദ് പറഞ്ഞു. കൂടുതൽ ഫോൺ: 96573795, 96573796.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.