മസ്കത്ത്: എട്ടു വര്‍ഷത്തോളമായി കേരളത്തില്‍ രക്തദാന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഹോപ് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ് ഒമാന്‍ വിങ്ങിന്റെ നേതൃത്വത്തില്‍ ബൗശര്‍ സെന്‍ട്രല്‍ ബ്ലഡ് ബാങ്കില്‍ രക്തദാന ക്യാമ്പ് നടത്തി. 42ഓളം പേര് പങ്കെടുത്തു. ഹോപ് ബ്ലഡ് ഒമാന്‍ വിങ് കോഓഡിനേറ്റര്‍മാരായ മുസ്തഫ കാപ്പാട്, ഷമീം അത്തോളി, ഹോപ് സ്റ്റേറ്റ് പ്രസിഡന്റ് നാസര്‍ മാസ്റ്റര്‍ ആയഞ്ചേരി, ബൗശര്‍ ബ്ലഡ് ബാങ്ക് സീനിയര്‍ മെഡിക്കല്‍ ഓഫിസര്‍ ഡോ. അഹ്മദ് അല്‍ കാശിഫ്, ബ്ലഡ് ബാങ്ക് നഴ്സ് രാജേഷ് കോട്ടയം, ബ്ലഡ് ബാങ്ക് സീനിയര്‍ ടെക്നോളജിസ്റ്റ് സഈദ് എന്നിവര്‍ നേതൃത്വം നല്കി.
ഹോപ്പിന് നാട്ടിലുള്ള 22 ചാപ്റ്ററുകള്‍ക്ക് പുറമെ ജി.സി.സി രാജ്യങ്ങളായ സൗദി, ഖത്തര്‍, യു.എ.ഇ, കുവൈത്ത്, ഒമാന്‍ എന്നിവിടങ്ങളിലും വിങ്ങുകള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. വനിതകള്‍ക്കു വേണ്ടിയും നെഗറ്റിവ് ഗ്രൂപ് ദാതാക്കള്‍ക്കുവേണ്ടിയും പ്ലേറ്റ്ലറ്റ് ദാതാക്കള്‍ക്കുവേണ്ടിയും ഹോപ്പിന് പ്രത്യേകം ഗ്രൂപ്പുകള്‍ നിലവിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.