ഇൻകാസ് ഒമാൻ ഭാരവാഹികൾ തിരുവനന്തപുരം സ്വദേശിക്ക് വിമാന ടിക്കറ്റ് കൈമാറുന്നു
മസ്കത്ത്: തൊഴിലില്ലാതെയും മറ്റും പ്രയാസത്തിലായി കഴിയുകയായിരുന്ന തിരുവനന്തപുരം സ്വദേശിനി ഇൻകാസ് ഒമാന്റെ കൈത്താങ്ങിൽ നാടണഞ്ഞു. ആറു വർഷങ്ങൾക്കുമുമ്പായിരുന്നു ഇവർ ഒമാനിലെത്തിയത്. താമസിയാതെ തന്നെ ജോലി നഷ്ടപ്പെട്ടു. വല്ലപ്പോഴും ലഭിക്കുന്ന ഗാർഹിക ജോലികൾ ചെയ്തായിരുന്നു ഇവർ ജീവിതം മുന്നോട്ടുകൊണ്ടുപോയിരുന്നത്. 2020നു ശേഷം വിസ പുതുക്കാൻ സാധിച്ചിരുന്നുമില്ല.
അതിനിടെ ആരോഗ്യം വഷളാവുകയും നാട്ടിൽ പോകുവാൻ നിവൃത്തിയില്ലാതെ വരുകയും ചെയ്തതിനെ തുടർന്ന് സനു എന്നയാൾ മുഖേന ഇൻകാസിന്റെ ഭാരവാഹികളെ ബന്ധപ്പെടുകയായിരുന്നു.
പ്രസിഡന്റ് അനീഷ് കടവിലിന്റെ നേതൃത്വത്തിൽ ഇൻകാസ് വൈസ് പ്രസിഡന്റ് നിധീഷ് മാണി, ട്രഷറർ സതീഷ് പട്ടുവം തുടങ്ങിയവർ എംബസിയും മറ്റുമായി ഇടപെടലുകൾ നടത്തി നാട്ടിലേക്കു പോകാനുള്ള സാഹചര്യം ഒരുക്കുകയായിരുന്നു. തിരുവനന്തപുരത്തേക്കുള്ള വിമാന ടിക്കറ്റ് ഇവർക്ക് ഇൻകാസ് ഒമാൻ ഭാരവാഹികൾ നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.