നി​റ​ഞ്ഞൊ​ഴു​കു​ന്ന വാ​ദി​ക​ളി​ലൊ​ന്ന്​

മസ്കത്ത്: ന്യൂനമർദ്ദത്തിന്‍റെ ഭാഗമായുള്ള കനത്ത മഴയിൽ ഒമാനിൽ രണ്ട് കുട്ടികൾ മരിച്ചു. ഇബ്രിയിലെ വാദിയിൽ അകപ്പെട്ടാണ് കുട്ടികൾ മുങ്ങി മരിച്ചത്. അൽ റൈബ ഏരിയയിൽ വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. ദാ​ഹി​റ ഗ​വ​ർ​ണ​റേ​റ്റ്​ ഇ​ബ്രി വി​ലാ​യ​ത്തി​ലെ വാ​ദി​യി​ൽ അ​ക​പ്പെ​ട്ടാ​ണ്​ ര​ണ്ട്​ കു​ട്ടി​ക​ൾ​ മു​ങ്ങി മ​രി​ച്ച​ത്. അ​ൽ​റൈ​ബ ഏ​രി​യ​യി​ൽ വ്യാ​ഴാ​ഴ്​​ച രാ​വി​ലെ​യാ​യി​രു​ന്നു ദാ​രു​ണ സം​ഭ​വം. സി​വി​ൽ ഡി​ഫ​ൻ​സ് ആ​ൻ​ഡ് ആം​ബു​ല​ൻ​സ് അ​തോ​റി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് മൃ​​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. ഏ​ഴും 11ഉം ​വ​യ​സ്സു​ള്ള കു​ട്ടി​ക​ളാ​ണ്​ മ​രി​ച്ച​തെ​ന്ന്​ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സി​ലെ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ഡി​പ്പാ​ർ​ട്മെ​ന്‍റ് ഡ​യ​റ​ക്ട​ർ മേ​ജ​ർ മു​ഹ​മ്മ​ദ് അ​ൽ ഹ​ഷാ​മി പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ അ​​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന്​ പ്രാ​ദേ​ശി​ക റേ​ഡി​യോ​ക്ക്​ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞു. അതേസമയം, വടക്കൻ ഗവർണറേറ്റുകളിൽ കനത്ത മഴയാണ് തുടരുന്നത്. കാറ്റിന്‍റെയും ഇടിയുടെയും അകമ്പടിയോടെയാണ് മഴ. ആലിപ്പഴവും വർഷിച്ചു. വിവിധ വിലായത്തുകളിൽ വാദികൾ നിറഞ്ഞൊഴുകുന്നതിനാൽ മുറിച്ച് കടക്കരുതെന്നും താഴ്ന്ന പ്രദേശങ്ങളിൽനിന്നും മറ്റും മാറി നിൽക്കണമെന്നും കപ്പൽ യാത്ര ഒഴിവാക്കണമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി ആവശ്യപ്പെട്ടു.

വാദി നിറഞ്ഞൊഴുകിയതിനെ തുടർന്ന് ഇസ്‌കി-സിനാവ് റോഡിൽ ഗതാഗതം സ്തംഭിച്ചതായി റോയൽ ഒമാൻ പൊലീസ് (ആർ.ഒ.പി) അറിയിച്ചു. വടക്കൻ ബാത്തിന, ദാഹിറ, ബുറൈമി, തെക്കൻ ബത്തിന, മസ്‌കത്ത്, ദാഖിലിയ, തെക്ക്-വടക്ക് ശർഖിയ ഗവർണറേറ്റുകളിലാണ് മഴ ലഭിച്ചത്. 20 മുതൽ 50 മില്ലി മീറ്റർ വരെ മഴ ലഭിച്ചേക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പിൽ പറഞ്ഞിട്ടുള്ളത്.

മുസന്ദം ഗവർണറേറ്റിലും ഒമാൻ കടൽ തീരങ്ങളിലും രണ്ട് മുതൽ 3.5 മീറ്റർ വരെ തിരമാല ഉയരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ മുന്നറിയിപ്പിൽ പറയുന്നു. മഴ കിട്ടിയ മസ്കത്തടക്കമുള്ള സ്ഥലങ്ങളിലെല്ലാം രാവിലെ മുതൽ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. ഉച്ചയോടെയാണ് പലയിടത്തും കരുത്താർജിച്ചത്.  മ​ഴ​യി​ൽ വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ൾ​ക്ക​ല്ലാ​തെ വീ​ട്ടി​ൽ​നി​ന്ന്​ പു​റ​ത്തി​റ​ങ്ങ​രു​തെ​ന്നും പൊ​ലീ​സ്​ നി​ർ​ദേ​ശി​ച്ചു. മ​സ്ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​നു​ള്ളി​ലെ പാ​ർ​ക്കു​ക​ളും ഗാ​ർ​ഡ​നു​ക​ളും താ​ൽ​ക്കാ​ലി​ക​മാ​യി അ​ട​ച്ചു. കാ​ലാ​വ​സ്ഥ സ്ഥി​ര​ത പ്രാ​പി​ച്ച​തി​ന് ശേ​ഷം ഇ​വ സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി വീ​ണ്ടും തു​റ​ന്നു​കൊ​ടു​ക്കു​മെ​ന്ന്​ മ​സ്ക​ത്ത്​ മു​നി​സി​പ്പാ​ലി​റ്റി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി ചി​ല പൊ​തു​വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്കു​മു​മ്പു​ത​ന്നെ ക്ലാ​സു​ക​ൾ അ​വ​സാ​നി​പ്പി​ച്ചു. വ​ട​ക്ക​ൻ ബാ​ത്തി​ന, ദാ​ഹി​റ, ബു​റൈ​മി, തെ​ക്ക​ൻ ബാ​ത്തി​ന, മ​സ്‌​ക​ത്ത്, ദാ​ഖി​ലി​യ, തെ​ക്ക്​-​വ​ട​ക്ക്​ ശ​ർ​ഖി​യ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ്​​ ക​ന​ത്ത മ​ഴ ല​ഭി​ച്ച​ത്.

റൂ​വി ഹോ​ണ്ട റോ​ഡു​ക​ളി​ൽ വെ​ള്ളം ക​യ​റി​യ നിലയിൽ  -അ​ൻ​സാ​ർ ക​രു​നാ​ഗ​പ്പ​ള്ളി

 

ഇ​ബ്രി​യി​ലെ ബി​ലാ​ദ് അ​ൽ ഷാ​ഹൂം, അ​ൽ ഹി​ജ്ർ, വാ​ദി അ​ൽ ഷു​വാ​യ്, ധ​ങ്കി​ൽ വാ​ദി കു​മൈ​റ, അ​ൽ അ​ഖി​ബ, വാ​ദി അ​ൽ സ​മ​ർ, യാ​ങ്കു​ളി​ൽ അ​ൽ വ​ഖ്ബ, അ​ൽ മ​അ​ദ​ൻ, വാ​ദി അ​ൽ ഹ​രേം സു​ഹാ​റി​ലെ വാ​ദി അ​ൽ ഹ​ൽ​തി, വാ​ദി ഹൈ​ബി, വാ​ദി ആ​ഹി​ൻ, വാ​ദി ബാ​നി ഉ​മ​ർ, വാ​ദി അ​ൽ മ​ഹ്‌​മോം, സ​ഹം, ഖ​ബൂ​റ എ​ന്നി​വി​ട​ങ്ങ​ളി​ലെ വാ​ദി ഷ​ഫാ​ൻ, വാ​ദി അ​ൽ സ​രി​മി, വാ​ദി അ​ൽ ബ​ദാ​യ​യും എ​ന്നി​വ​യു​ൾ​പ്പെ​ടെ രാ​ജ്യ​ത്തെ മി​ക്ക വാ​ദി​ക​ളും നി​റ​ഞ്ഞൊ​ഴു​കു​ക​യാ​ണ്.

ബു​ധ​നാ​ഴ്ച അ​ർ​ധ​രാ​ത്രി​യോ​ടെ ത​ന്നെ മ​ഴ ആ​രം​ഭി​ച്ചി​രു​ന്നു. ഇ​ത്​ വ്യാ​ഴാ​ഴ്ച രാ​വി​ലെ​യും തു​ട​രു​ക​യാ​യി​രു​ന്നു. ഉ​ച്ച​യോ​ടെ​യാ​ണ്​ ക​രു​ത്താ​ർ​ജി​ച്ച​ത്. മ​ഴ കി​ട്ടി​യ സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം താ​പ​നി​ല​യി​ൽ പ്ര​ക​ട​മാ​യ മാ​റ്റം വ​ന്നി​ട്ടു​ണ്ട്. വെ​ള്ളി​യാ​ഴ്ച​യും മ​ഴ തു​ട​രു​മെ​ന്നാ​ണ്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. മു​സ​ന്ദം ഗ​വ​ർ​ണ​റേ​റ്റി​ലും ഒ​മാ​ൻ ക​ട​ൽ തീ​ര​ങ്ങ​ളി​ലും ര​ണ്ട്​ മു​ത​ൽ 3.5 മീ​റ്റ​ർ വ​രെ തി​ര​മാ​ല ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും കാ​ലാ​വ​സ്ഥ മു​ന്ന​റി​യി​പ്പി​ൽ പ​റ​യു​ന്നു.

Tags:    
News Summary - Heavy rains in Oman's northern governorates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.