????? ?????? ????? ?????????????????

കനത്ത മഴ: ഒമാനിൽ കോൺക്രീറ്റ് പൈപ്പിൽ വെള്ളം കയറി ആറ് വിദേശതൊഴിലാളികൾ മരിച്ചു

മസ്കത്ത്: ഒമാനിൽ ഞായറാഴ്ച വൈകുന്നേരം പെയ്ത കനത്ത മഴയിൽ കോൺക്രീറ്റ് പൈപ്പിൽ വെള്ളം കയറി ആറ് വിദേശ തൊഴിലാളിക ൾ മരിച്ചു. മസ്കത്ത് ഗവർണറേറ്റിലാണ് സംഭവം. ഏഷ്യൻ വംശജരാണ് മരണപ്പെട്ടതെന്ന് സിവിൽ ഡിഫൻസ് പൊതു അതോറിറ്റി അറിയിച്ചു. ഏത് രാജ്യക്കാരാണ് മരണപ്പെട്ടതെന്ന വിവരം ലഭ്യമായിട്ടില്ല. എയർപോർട്ട് ഹൈറ്റ്സ് ഭാഗത്ത് ജല വിതരണ പദ്ധതിയുടെ വിപുലീകരണ ജോലികൾ നടക്കുന്ന സ്ഥലത്താണ് അപകടം നടന്നത്.

ഞായറാഴ്ച രാത്രിയോടെയാണ് സിവിൽ ഡിഫൻസിന് ഇത് സംബന്ധിച്ച വിവരം ലഭിക്കുന്നത്. രാത്രിയോടെ തന്നെ വിപുലമായ രക്ഷാ പ്രവർത്തനങ്ങൾ ആരംഭിച്ചെങ്കിലും രക്ഷിക്കാനായില്ല. 12 മണിക്കൂറിന് ശേഷം തിങ്കളാഴ്ച ഉച്ചയോടെയാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. 14 അടി ആഴത്തിലാണ് ഇവർ ജോലി ചെയ്തിരുന്നത്. 295 മീറ്റര്‍ നീളമുള്ള പൈപ്പില്‍ നിന്ന് വലിയ പമ്പ് സൈറ്റുകള്‍ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്ത് കളഞ്ഞശേഷമാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.

Tags:    
News Summary - heavy rain six death in oman-oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.