ഒ​മാ​ൻ എ ​ഡി​വി​ഷ​ൻ ക്രി​ക്ക​റ്റി​ലേ​ക്ക് യോ​ഗ്യ​ത​ നേ​ടി​യ പൈ ​ഇ​ല​വ​ൻ ടീം

പൈ ഇലവൻ: ഒമാൻ എ ഡിവിഷൻ ക്രിക്കറ്റിലേക്കൊരു മല്ലു ടീം

ല​ത്തീ​ഫ് പ​റ​കോ​ട്ട്

മ​സ്ക​ത്ത്​: 15 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ടെ​ന്നീ​സ് ബാ​ൾ ക്രി​ക്ക​റ്റി​ലും ഒ​മാ​ൻ ക്രി​ക്ക​റ്റ് ലീ​ഗി​ലും നി​റ​സാ​ന്നി​ധ്യ​മാ​യ പൈ ​ഇ​ല​വ​ൻ ക്രി​ക്ക​റ്റ് ടീം ​എ ഡി​വി​ഷ​നി​ലേ​ക്ക് യോ​ഗ്യ​ത നേ​ടി.

ക​ളി​ക്കാ​രും കോ​ച്ചും മാ​നേ​ജ​രും അ​ട​ക്കം നൂ​റു ശ​ത​മാ​നം മ​ല​യാ​ളി​ക​ൾ അ​ട​ങ്ങി​യ പൈ ​ഇ​ല​വ​ൻ ക​ഴി​ഞ്ഞ സീ​സ​ണി​ൽ 30 ഓ​വ​ർ അ​ട​ങ്ങി​യ ബി ​ഡി​വി​ഷ​നി​ൽ റ​ണ്ണേ​ഴ്‌​സ് അ​പ്പാ​യാ​ണ് എ ​ഡി​വി​ഷ​നി​ലെ​ത്തി​യ​ത്. ഒ​മാ​ൻ ലീ​ഗി​ൽ പ്രീ​മി​യ​ർ ഡി​വി​ഷ​ൻ, എ ​ഡി​വി​ഷ​ൻ ടീ​മു​ക​ൾ മാ​ത്ര​മാ​ണ് 50 ഓ​വ​ർ അ​ട​ങ്ങി​യ വ​ൺ ഡേ ​മാ​ച്ചു​ക​ൾ ക​ളി​ക്കു​ന്ന​ത്.

മ​സ്ക​ത്തി​ലെ മ​ല​യാ​ളി ക്രി​ക്ക​റ്റ് പ്രേ​മി​ക​ളു​ടെ ഇ​ട​യി​ൽ ഏ​റെ പ്ര​ശ​സ്ത​മാ​യ പൈ ​ഇ​ല​വ​ൻ ക്രി​ക്ക​റ്റ് ടീ​മി​ന്റെ വാ​ർ​ഷി​ക യോ​ഗം ക​ഴി​ഞ്ഞ ദി​വ​സം റൂ​വി ഹോ​ട്ട​ലി​ൽ മാ​നേ​ജ​ർ റി​യാ​സ് അ​മ്പ​ല​ത്തി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്നു. ടീ​മം​ഗ​ങ്ങ​ളും ക​ഴി​ഞ്ഞ സീ​സ​ണി​ലെ ടീ​മി​ന്റെ സ്പോ​ൺ​സ​ർ പ്ര​തി​നി​ധി​ക​ളും സു​ഹൃ​ത്തു​ക്ക​ളും ഒ​ത്തു ചേ​ർ​ന്ന യോ​ഗ​ത്തി​ൽ സ​ഹ​ക​രി​ച്ച എ​ല്ലാ​വ​ർ​ക്കും ക്യാ​പ്റ്റ​ൻ അ​നീ​ർ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

റി​യാ​സ് അ​മ്പ​ല​ത്ത് മാ​നേ​ജ​രും റ​ജി പു​ത്തൂ​ർ കോ​ച്ചു​മാ​യ ടീ​മി​ൽ അ​നീ​ർ, വി​നു​കു​മാ​ർ, നി​തി​ൻ, നോ​ബി​ഷ്, നി​ഷാ​ന്ത്, വി​ജ​യ്, ചാ​ൾ​സ്, സു​ജി​ത്, ബി​ഷ​ൻ, പ്ര​ണ​വ്, സു​ബൈ​ർ, ജാ​ഫ​ർ, വി​നോ​ദ്, മി​റാ​ഷ്, ഹ​രി, ബെ​ഞ്ച​മി​ൻ, ശേ​ഖ​ര​ൻ എ​ന്നി​വ​രാ​ണ് ക​ളി​ക്കു​ന്ന​ത്. പു​തി​യ സീ​സ​ണി​ൽ സ്‌​പോ​ൺ​സ​ർ​ഷി​പ്പ് ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ 91209646, 99141450 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​മെ​ന്ന് ടീം ​ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Tags:    
News Summary - Pi XI: A Malu team for Oman A Division cricket

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.