Posted On
date_range Updated On
date_range രാജ്യത്ത് താപനില ഈ ആഴ്ച ഉയരും
മസ്കത്ത്: രാജ്യത്ത് ഈ ആഴ്ചയിൽ താപനിലയിൽ ക്രമാനുഗതമായ വർധനയുണ്ടാകുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റിയും ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും അറിയിച്ചു.
മരുഭൂമി പ്രദേശങ്ങളിൽ ഈ ആഴ്ചയുടെ മധ്യത്തിൽ താപനില പരമാവധി 40 ഡിഗ്രി സെൽഷ്യസുവരെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ബർക്കയിൽ 41.1 ഡിഗ്രി സെൽഷ്യസും സുവൈഖിൽ 40.2 ഡിഗ്രി സെൽഷ്യസും അൽ അമേറാറ്റിൽ 39.8 സെൽഷ്യസും ചൂടാണ് രേഖപ്പെടുത്തിയത്.
അതേസമയം, രാജ്യത്തെ വിവിധ ഭാഗങ്ങളിൽ ഇന്നലെയും സമാന്യം ദേദപ്പെട്ട മഴ ലഭിച്ചു. കാറ്റിന്റെയും ഇടിയുടെയും അകമ്പടിയോടെയാണ് മഴ കോരിച്ചൊരിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.