മസ്കത്ത്: ന്യൂനമർദത്തിന്റെ ഭാഗമായി അടുത്ത രണ്ടു ദിവസങ്ങളിലും മഴ തുടരുമെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. തെക്കന്‍ ശര്‍ഖിയ, അല്‍ വുസ്ത, ദോഫാര്‍ ഗവര്‍ണറേറ്റുകളിലും ജബല്‍ അഖ്ദര്‍ പര്‍വതനിരയുടെ സമീപത്തുമാകും ഏറ്റവും കൂടുതൽ മഴ ലഭിക്കുക. ആലിപ്പഴവും വർഷിക്കും. വാദികൾ നിറഞ്ഞൊഴുകും.
മണിക്കൂറിൽ 27 മുതൽ 83 കിലോമീറ്ററായിരിക്കും കാറ്റിന്റെ വേഗം. പൊടി ഉയരുന്നതിനാൽ ദൂരക്കാഴ്ചയെയും ബാധിച്ചേക്കും. വാദികൾ നിറഞ്ഞൊഴുകാനും സാധ്യതയുള്ളതിനാൽ നീന്താൻ ശ്രമിക്കരുതെന്നും താഴ്ന്ന പ്രദേശങ്ങളിൽനിന്ന് മാറിനിൽക്കണമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. പൊതുസുരക്ഷ മുൻനിർത്തി കുട്ടികൾ വാദികളിൽ എത്താതിരിക്കാൻ രക്ഷിതാക്കൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു. അതേ സമയം, ന്യൂനമർദത്തിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ സാമാന്യം ഭേദപ്പെട്ട മഴയാണ് കഴിഞ്ഞ ദിവസങ്ങളിലായി ലഭിച്ചത്. സഹം, ഇബ്രി, ബഹ്ല, നിസ്വ, മുദൈബി തുടങ്ങിയ പ്രദേശങ്ങളിലാണ് ഭേദപ്പെട്ട മഴ കിട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.