ഒമാനിൽ ഇന്ന്​ കനത്ത മഴക്ക്​ സാധ്യത

മസ്കത്ത്​: രാജ്യ​ത്തെ വിവിധ ഗവർണറേറ്റുകളിൽ ഇന്ന്​ കനത്ത മഴക്ക്​ സാധ്യതയുണ്ടെന്ന്​ ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ദാഖിലിയ, ദാഹിറ, തെക്ക്​-വടക്ക്​ ബത്തിന, വടക്കൻ ശർഖിയ, തെക്കൻ ശർഖിയ, ബുറൈമി ഗവർണറേറ്റുകളിലുമാണ്​ മഴ ലഭിക്കുക.

10 മുതൽ 55 മി.മീറ്റർ വരെ വിവിധ ഇടങ്ങളിൽ മഴ ലഭിച്ചേക്കും. മണിക്കൂറിൽ 27 മുതൽ 74 കിലോമീറ്റർ വേഗതയിലായിരിക്കും കാറ്റ്​ വീശുക. താഴ്ന്ന സ്ഥലങ്ങളിൽനിന്നും വാദികളിൽനിന്നും മാറി നിൽക്കണമെന്നും വാദി മുറിച്ചു​ കടക്കാൻ ശ്രമിക്കരുതെന്നും ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. കുട്ടികളെ നിരീക്ഷിക്കണമെന്നും വാദികളിൽ നീന്തരുതെന്നും നിർദേശമുണ്ട്.

Tags:    
News Summary - Heavy rain is likely in Oman today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.