ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ ലഭിച്ച മഴ

ഒമാനിൽ വിവിധ ഗവർണറേറ്റുകളിൽ ശക്തമായ മഴ; അൽ ഹംറയിൽ 28 മില്ലിമീറ്ററും സലാലയിൽ 25 മില്ലിമീറ്ററും മഴ ലഭിച്ചു

മസ്കത്ത്: ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ രേഖപ്പെടുത്തി. ഏറ്റവും കൂടുതൽ മഴ ലഭിച്ച അൽ ഹംറ മേഖലയിൽ 28 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം രാജ്യത്തെ മറ്റ് പ്രധാന പ്രദേശങ്ങളിലം കാര്യമായ തോതിൽ മഴ ലഭിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്.

സലാലയിൽ 25 മില്ലിമീറ്ററും വാദി ബാനി ഖാലിദിൽ 19 മില്ലിമീറ്ററും റുസ്താഖിൽ 12 മില്ലിമീറ്ററും ദിമ വതായീനിൽ 10 മില്ലിമീറ്ററും മഴ ലഭിച്ചു. സിനാവ് 8 മില്ലീമീറ്റർ, ജബൽ അഖ്ദർ - 6 മില്ലീമീറ്റർ, ഇബ്ര - 6 മില്ലീമീറ്റർ, അൽ മുദൈബി- 5 മില്ലീമീറ്റർ എന്നിങ്ങനെയാണ് മഴ രേഖപ്പെടുത്തിയത്. ഇബ്രി, സൂർ, ഇസ്കി, റഖ്യൂത്ത്, താഖ എന്നീ പ്രദേശങ്ങളിൽ 3 മില്ലിമീറ്റർ വീതവും സുഹാർ, ദൽകൂത്ത്, അൽ ജാസിർ, മിർബാത്ത് എന്നിവിടങ്ങളിൽ 2 മില്ലിമീറ്റർ വീതവും മഴ ലഭിച്ചു.

ബഹ്‌ല, അൽ ഖാബിൽ, അൽ കാമിൽ വൽ വാഫി എന്നീ വിലായത്തുകളിലാണ് ഏറ്റവും കുറഞ്ഞ മഴ രേഖപ്പെടുത്തിയത്. ഒരു മില്ലിമീറ്റർ മഴ മാത്രമാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്. ഒമാന്റെ വിവിധ ഭാഗങ്ങളിൽ വരും ദിവസങ്ങളിലും കാലാവസ്ഥ വ്യതിയാനവും മഴയും തുടർന്നേക്കുമെന്നാണ് സൂചനകൾ.

Tags:    
News Summary - ഒമാനിൽ വിവിധ ഗവർണറേറ്റുകളിൽ ശക്തമായ മഴ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.