Posted On
date_range Updated On
date_range കനത്ത ചൂട് തുടരുന്നു; ഹംറ അദ്ദുറുഇൽ താപനില 49.9°C
മസ്കത്ത്: ഒമാനിൽ കനത്ത ചൂട് തുടരുന്നു. വിവിധ ഇടങ്ങളിൽ 49 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് താപനില അനുഭവപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും ഉയർന്ന താപനിലരേഖപ്പെടുത്തിയത് ഹംറ അദ്ദുറുഇൽ ആണ്. 49.9 ഡിഗ്രി സെൽഷ്യസാണ് ഇവിടെ അനുഭവപ്പെട്ട ചൂട്.
സിവിൽ ഏവിയേഷൻ അതോറിറ്റി രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനിലയുള്ള മിക്ക പ്രദേശങ്ങളിലും 48 ഡിഗ്രിക്ക് മുകളിലാണ് ചൂട് കാണിക്കുന്നത്. സുനൈന, ഫഹൂദ്, മഖ്ഷിൻ-49.3 ഡിഗ്രി സെൽഷ്യസ്, ഇബ്രി 48.5, ഹൈമ, ഉംഅൽ സമൈം എന്നിവിടങ്ങളിൽ 48.3 ഡിഗ്രി സെൽഷ്യസും റുസ്താഖ് 48.2 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.