Posted On
date_range Updated On
date_range ഹൃദയാഘാതം: തിരൂർ സ്വദേശി ഒമാനിൽ മരിച്ചു
മസ്കത്ത്: ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം തിരൂർ സ്വദേശി ഒമാനിൽ മരിച്ചു. വടക്കൻ മുത്തൂർ സ്വദേശിയും കാളാട് താമസക്കാരനുമായ കൈദനികടവത്ത് ഹനീഫ ഹാജി (65) ആണ് ഒമാനിലെ ബർക്കയിൽ മരണപ്പെട്ടത്. വർഷങ്ങളായി ഇവിടെ കുടുംബവുമൊത്ത് ബിസിനസ് നടത്തിവരികയായിരുന്നു. പരേതരായ വാപ്പുട്ടി-ബീവാത്തു ദമ്പതികളുടെ മകനാണ്ഭാര്യ: സഫിയ. സഹോദരങ്ങൾ: ഉമ്മർ ഫാറൂഖ്, സീദ്ധീഖ്, കുഞ്ഞീവി. മൃതദേഹം നാട്ടിലെത്തിച്ച് ചൊവ്വാഴ്ച രാവിലെ പത്ത് മണിക്ക് തിരൂർ കോരങ്ങത്ത് ജുമാമസ്ജിദിൽ ഖബറടക്കുമെന്ന് പിതൃ സഹോദര പുത്രനായ ഹനീഫ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.