ഹൃദയാഘാതം: കോഴിക്കോട്​ സ്വദേശി സലാലയിൽ നിര്യാതനായി

സലാല: ഹൃദയാഘാതത്തെ തുടർന്ന്​ കോഴിക്കോട്​ സ്വദേശി സലാലയിൽ നിര്യാതനായി. കുറ്റ്യാടി നിട്ടൂർ സ്വദേശി പനയം കോട്ടുമ്മേൽ കുഞ്ഞബ്​ദുല്ല (60) ആണ്​ മരണപ്പെട്ടത്​. വ്യാഴാഴ്ച വൈകുന്നേരം അസ്വസ്ഥത അനുഭവപ്പെട്ട ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

കഴിഞ്ഞ മുപ്പത് വർഷത്തോളമായി സലാലയിലുണ്ട്. അൽ അഖ് മറിലെ ഹോൾ സെയിൽ വിഭാഗത്തിൽ ജോലി ചെയ്ത് വരികയായിരുന്നു. ഫസീലയാണ്​ ഭാര്യ. ഫൈഹ (എട്ട്​) ഏക മകളാണ്​. കോവിഡ് പരിശോധനക്ക് ശേഷം ഖബറടക്കം തീരുമാനിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Tags:    
News Summary - Heart attack: Kozhikode resident dies in Salalah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.