Posted On
date_range Updated On
date_range ഹൃദയാഘാതം: ഒമാനിൽ മലയാളികൾ മരിച്ചു
മസ്കത്ത്: ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ രണ്ട് മലയാളികൾ മരിച്ചു. മലപ്പുറം പുറത്തൂർ മുട്ടനൂര് പരേതനായ കക്കിടിപ്പറമ്പത്ത് ഹുസൈെൻറ മകന് ജാവീദ് (35) മരിച്ചു.
ഹാജറ മാതാവും ഫാരിസ ഫര്വി ഭാര്യയുമാണ്. മകന്: സൈന്. സഹോദരങ്ങള്: റിഷാദ്, ജഅ്ഫര് (യുഎഇ). അൽ നഹ്ദ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിൽ കൊണ്ടുപോവുന്നതിനുള്ള ശ്രമങ്ങൾ നടന്നുവരുന്നു.
തൃശൂർ നാട്ടിക ചെണ്ണറ വീട്ടിൽ കുഞ്ഞടിമയുടെ മകൻ മനോജ് (43) മസ്കത്തിൽ മരിച്ചു. മബേലയിലെ ഹൈപ്പർ മാർക്കറ്റിലെ ജീവനക്കാരനായിരുന്നു. മാധവി മാതാവും സുജിത ഭാര്യയുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.